എസ്.എഫ്.ഐയുടെ ‘നവോത്ഥാന ഫ്ളക്സ്’ കോളേജ് അധികൃതര്‍ മുളയിലേ നുള്ളി; വിവാദ ഫ്ളക്സ് അഴിച്ചുമാറ്റി
സ്വന്തം ലേഖിക
തൃശൂര്‍: വിവാദം സൃഷ്ടിച്ച തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ എസ്‌എഫ്‌ഐ സ്ഥാപിച്ച ഫ്ളക്‌സുകള്‍ നീക്കം ചെയ്തു.
ബോര്‍ഡ് നീക്കിയില്ലെങ്കില്‍ ശക്തമായ നടപടി നേരിടുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചതോടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ഫ്ളക്‌സുകള്‍ നീക്കം ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് ക്യാമ്പസിനകത്ത് വെച്ച ഫ്‌ളകസ് ബോര്‍ഡുകളില്‍ അശ്ലീലത നിറഞ്ഞിട്ടുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നു.
ചുംബനങ്ങളുടേയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെയും ബോര്‍ഡുകളാണ് ക്യാമ്പസ് നിറയെ വച്ചിരുന്നത്.’തുറിച്ച് നോക്കണ്ട, ഒന്ന് ചിന്തിക്കൂ. ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി’ എന്ന ക്യാപ്ഷനോടെ സ്ഥാപിച്ച ഫ്ളക്‌സും, ‘Fuck your nationalism’, ‘We Are all Earth Lings’ എന്ന ക്യാപ്ഷനിലുള്ള മറ്റൊരു ഫ്ളക്‌സുമാണ് സ്ഥാപിച്ചത്.
എന്നാല്‍, ഇതിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. ഇത്തരം ചിത്രം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമെന്നത് പോലെ ആസ്വദിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. എസ്‌എഫ്‌ഐക്ക് ഏതെങ്കിലും ഓഡിറ്റോറിയം വാടകയ്ക്ക് എടുത്ത് ഇത് നേരിട്ട് പ്രദര്‍ശിപ്പിക്കാവുന്നതേയുള്ളു. പൊതുസ്ഥലത്ത് വേണ്ടല്ലോ’ എന്നായിരുന്നു സോഷ്യല്‍മീഡിയ ചോദിക്കുന്നത്.
2017 ല്‍ ക്യാമ്പസില്‍ എസ്‌എഫ്‌ഐ സ്ഥാപിച്ച ഫ്ളക്‌സും വിവാദമായിരുന്നു. ഹിന്ദു ദൈവമായ ദേവിയെ നഗ്നയാക്കിയെന്നായിരുന്നു അന്ന് ഫ്ളക്‌സിനെതിരെ ഉയര്‍ന്ന ആരോപണം. എന്നാൽ ഫ്ളക്‌സിനെ പിന്തുണച്ച് നിരവധി പേരും രംഗത്തെത്തിയിരുന്നു