എഫ് ഐ-എ.ഐ.എസ്.എഫ് സംഘർഷം;കേസില്‍ എതിര്‍പരാതി നല്‍കി എസ്.എഫ്.ഐ; ഏഴ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: എം.ജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ് വനിതാ നേതാവിനെ കടന്നു പിടിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ എതിര്‍പരാതി നല്‍കി എസ്.എഫ്.ഐ.
എ.ഐ.എസ്.എഫുകാര്‍ തങ്ങളുടെ വനിതാ പ്രവര്‍ത്തകയെ കടന്നുപിടിയ്ക്കുകയും ഒരു പ്രവര്‍ത്തകനെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ഏഴ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നടപടിക്രമങ്ങൾ ഏകപക്ഷീയമായി മാറ്റിയതിൽ പ്രതിഷേധിച്ച് കെ.എസ്.യു തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. പിന്നീട് ഇടതുവിദ്യാർഥി സംഘടനകളായ എസ്.എഫ്.ഐയും എ.ഐ.എസ്.എഫും തമ്മിലായി മത്സരം. ഒറ്റ സീറ്റിലായിരുന്നു എ.ഐ.എസ്.എഫിന് സ്ഥാനാർഥിയുണ്ടായിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ഫോണ്‍ ചെയ്തുകൊണ്ട് നിൽക്കുകയായിരുന്ന സഹദിനെ ഒരു പ്രകോപനവുമില്ലാതെ പാഞ്ഞെത്തിയ എസ്.എഫ്.ഐ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുെവന്ന് എ.ഐ.എസ്.എഫ് പറയുന്നു.
സഹദിനെ രക്ഷപ്പെടുത്തി പൊലീസ് സംഘം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഋഷിരാജിന് നേരെ ആക്രമണമുണ്ടായി. തുടർന്ന് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.എഫ്.ഐ സംഘം വ്യാപകമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജനറല്‍ കൗണ്‍സിലിലേക്ക് എ.ഐ.എസ്.എഫ് സ്ഥാനാർഥിയായി കോട്ടയം ജില്ല പ്രസിഡൻറ് എസ്. ഷാജോയാണ് മത്സരിച്ചിരുന്നത്.
എ.ഐ.എസ്.എഫ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു . അതേസമയം എ.ഐ.എസ്.എഫ് വനിതാ നേതാവ് നല്‍കിയ പരാതിയെ പ്രതിരോധിക്കാന്‍ മാത്രമാണ് എസ്.എഫ്.ഐയുടെ പരാതിയെന്ന് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി നന്ദു ജോസഫ് പറഞ്ഞു. തങ്ങള്‍ക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകരെ അധിക്ഷേപിക്കേണ്ട സാഹചര്യമില്ല. എ.ഐ.എസ്.എഫ് കേസ് കൊടുത്തതിനെ കൗണ്ടര്‍ ചെയ്യാനാണ് എസ്.എഫ്. ഐ കേസ് നല്‍കിയിരിക്കുന്നത്. സാമാന്യബോധമുള്ള ആര്‍ക്കും മനസിലാകുന്ന കാര്യമാണിത്. തെറ്റാണ് സംഭവിച്ചതെന്ന് സമ്മതിക്കാന്‍ എസ്.എഫ്.ഐ നേതൃത്വം തയ്യാറാകുന്നില്ല. സര്‍വകലാശാലയില്‍ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളില്‍ എല്ലാം വ്യക്തമാണ്. പ്രകോപനം ഉണ്ടാക്കുന്ന സാഹചര്യം എ.ഐ. എസ്. എഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വിദ്യാഭ്യാസ മന്ത്രി ജി. ശിവന്‍കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പെട്ട കെ.എം അരുണിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നന്ദു പറഞ്ഞു.