14 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: രണ്ടു പേർ അറസ്റ്റിൽ

14 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: രണ്ടു പേർ അറസ്റ്റിൽ

 

തിരുവല്ല : പ്രായപൂർത്തിയാവാത്തെ പെൺകുട്ടിയെ പീഡിപ്പിച്ച  കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

14 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തുളസീദാസ് (36), ശ്രീജിത്ത് ( 34) എന്നിവരാണ് അറസ്റ്റിലായത്.

പീഡന വിവരം കുട്ടി സുഹൃത്തിനോട് പറയുകയായിരുന്നു,  തുടർന്നാണ്  കൂട്ടുകാരി ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിച്ചത്. ചൈൽഡ് വെൽഫയർ കമ്മിറ്റി എത്തി പരിശോധയ്ക്ക് വിധേയമാക്കിയപ്പോഴാണ് പെൺകുട്ടി വിവരം വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം തിരുവല്ല പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു . പിടിയിലായ തുളസീദാസ് ഈ മാസം പന്ത്രണ്ടിനും ശ്രീജിത്ത് 2023 ആഗസ്റ്റിലുമാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.