video
play-sharp-fill

പൂയപ്പള്ളിയിൽ 17കാരിയെ പീഡിപ്പിച്ച സംഭവത്തിൽ സഹോദരൻ ഉൾപ്പടെ നാല് പേർ കൂടി അറസ്റ്റിൽ ; കേസിൽ ഇതുവരെ അറസ്റ്റിലായത് പതിനൊന്നുപേർ

പൂയപ്പള്ളിയിൽ 17കാരിയെ പീഡിപ്പിച്ച സംഭവത്തിൽ സഹോദരൻ ഉൾപ്പടെ നാല് പേർ കൂടി അറസ്റ്റിൽ ; കേസിൽ ഇതുവരെ അറസ്റ്റിലായത് പതിനൊന്നുപേർ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: പൂയപ്പള്ളിയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച സംഭവത്തിൽ സഹോദരൻ ഉൾപ്പടെ നാലുപേർ കൂടി അറസ്റ്റിൽ. ഇതോടെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.

കേസിൽ സഹോദരനെ കൂടാതെ വെളിയം ചൂരക്കോട് പനച്ചിവിള വീട്ടിൽ വിഷ്ണു (19), മാരൂർ പാറവിള പുത്തൻ വീട്ടിൽ അനന്ദു പ്രസാദ്(20), പോച്ചക്കളം പ്രസൂൻ നിവാസിൽ പ്രവീൺ (20) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളിലായി വർക്കല വെട്ടൂർ സ്വദേശികളായ മിനിക്കുന്ന് കോളനിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (21), മേൽ വെട്ടൂർ സബിമോൾ മൻസിലിൽ മുഹമ്മദ് സജ്ജാദ് (19), തെങ്ങുവിള വീട്ടിൽ, അഹമ്മദ്ഷാ(21),നല്ലില സ്വദേശിയായ ഹൃദയ് (19), പള്ളിമൺ സ്വദേശി ജയകൃഷ്ണൻ (21), പഴഞ്ഞാലം സ്വദേശി റഫീഖ് (22), നെടുമ്പന, മുട്ടക്കാവ് സ്വദേശി അഭിജിത് (21) എന്നിവരെയും കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വെളിയം കുടവട്ടൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പ്രതികൾ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി രഹസ്യമായി പാർപ്പിച്ച് മാറിമാറി പീഡിപ്പിച്ച് വരികെയായിരുന്നു.

കൊല്ലം പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജനുവരി 29ന് രാത്രി മുതൽകാണാതായ പെൺകുട്ടി കൊടിയ പീഡനത്തിനാണ് ഇരയായത്. വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്ത് വരുന്നത്.

രണ്ടു മാസം സമൂഹമാധ്യമം മുഖേന യുവാക്കൾ പ്ലസ് വൺ വിദ്യാഥിനിയെ പരിചയപ്പെടുകയായിരുന്നു. ഹൃദയിന്റെ വീട്ടിൽ വച്ച് പീഡിപ്പിച്ചു. കഴിഞ്ഞ 29ന് പെൺകുട്ടി വീട് വിട്ടുപോയി. തുടർന്നു വീട്ടുകാർ പരാതി നൽകി. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പൂയപ്പള്ളി ഇൻസ്‌പെക്ടർ വിനോദ് ചന്ദ്രൻ, എസ്‌ഐ രാജൻ ബാബു, എഎസ്‌ഐമാരായ വിജയകുമാർ, അനിൽകുമാർ, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.