play-sharp-fill
വിമാനത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം ; 43-കാരന്‍ പിടിയില്‍ ; സംഭവം ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍

വിമാനത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം ; 43-കാരന്‍ പിടിയില്‍ ; സംഭവം ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍

സ്വന്തം ലേഖകൻ

ചെന്നൈ: ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 43-കാരന്‍ അറസ്റ്റില്‍.

തൊട്ടുപിന്നിലെ സീറ്റിലിരിന്ന ഇയാള്‍ അനുചിതമായി സ്പര്‍ശിച്ചെന്നാണ് യുവതിയുടെ പരാതി. 43-കാരനായ രാജേഷ് ശര്‍മ എന്ന സെയില്‍സ് എക്‌സിക്യുട്ടീവാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിന്‍ഡോ സീറ്റിലിരിന്ന് ഉറങ്ങുകയായിരുന്നു സ്ത്രീ. തൊട്ടുപിന്നിലെ വിന്‍ഡോ സീറ്റിലായിരുന്നു രാജേഷും ഇരിന്നിരുന്നത്. ഇയാള്‍ സ്ത്രീയെ അനുചിതമായി സ്പര്‍ശിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

വ്യാഴാഴ്ച വൈകീട്ട് 4.30 ഓടെ വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് സ്ത്രീ വിമാന ജീവനക്കാരുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കിയത്.