play-sharp-fill
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് മുഖേന പ്രമുഖ നടിക്കെതിരെ അശ്ലീല കമന്റിട്ട യുവാവ് അറസ്റ്റിൽ

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് മുഖേന പ്രമുഖ നടിക്കെതിരെ അശ്ലീല കമന്റിട്ട യുവാവ് അറസ്റ്റിൽ

 

കൊച്ചി: പ്രമുഖ നടിക്കെതിരെ സോഷ്യൽമീഡിയയിൽ അശ്ലീല പോസ്റ്റ് എഴുതിയിട്ട യുവാവ് അറസ്റ്റിൽ. അട്ടപ്പാടി സ്വദേശിയായ ശ്രീജിത്താണ് അറസ്റ്റിലായത്. സിനിമാ സെറ്റിലെ മുൻ ജീവനക്കാരനാണ് നടിക്കെതിരെ അശ്ലീല കമന്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ മാസമാണ് നടി പോലീസിൽ പരാതി നൽകിയത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയാണ് പ്രതി അശ്ലീല പോസ്റ്റ് ഇട്ടത്.

 

സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊച്ചി സൈബർ പോലീസാണ് അറസ്റ്റ് ചെയ്‌തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group