പാട്ട് പഠിക്കാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു; മാപ്പിളപ്പാട്ട് പരിശീലകന് ഒൻപതുവർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി
സ്വന്തം ലേഖകൻ
മലപ്പുറം: പെരിന്തൽമണ്ണയിൽ പാട്ടുപഠിക്കാനെത്തിയ എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാപ്പിളപ്പാട്ട് പരിശീലകനും മദ്രസ അധ്യാപകനുമായ പ്രതിക്ക് ഒൻപത് വർഷം കഠിനതടവും 15,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
വട്ടപ്പാറ തൊഴുവാനൂർ ചെങ്കുണ്ടൻ വീട്ടിൽ മുഹമ്മദ് ഷാ (ഷാഫി മുന്ന-36)യെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം എട്ടുവർഷം കഠിനതടവും 15,000 രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. പിഴയടച്ചാൽ തുക അതിജീവിതന് നൽകാനും ഉത്തരവിട്ടു. 2018-ൽ കൊളത്തൂർ പോലീസാണ് കേസെടുത്തത്.
Third Eye News Live
0