play-sharp-fill
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം: കൂരോപ്പട സ്വദേശിയായ പ്രതിയ്ക്ക് 20 വർഷം കഠിന തടവും, പിഴയും ശിക്ഷ വിധിച്ച് കോട്ടയം അതിവേഗ പോക്സോ കോടതി

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം: കൂരോപ്പട സ്വദേശിയായ പ്രതിയ്ക്ക് 20 വർഷം കഠിന തടവും, പിഴയും ശിക്ഷ വിധിച്ച് കോട്ടയം അതിവേഗ പോക്സോ കോടതി

സ്വന്തം ലേഖകൻ

കോട്ടയം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 20 വർഷം കഠിന തടവും, 10,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കൂരോപ്പട കോത്തലഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ഷിജു റ്റി.പി (48) എന്നയാളെയാണ് കോട്ടയം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

ജഡ്ജി സതീഷ് കുമാറാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ 2023 ൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, അന്നത്തെ പാമ്പാടി എസ്.എച്ച്.ഓ ആയിരുന്ന സുവർണ്ണകുമാർ.ഡി അന്വേഷണം നടത്തി ഇയാൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. വിധിയിൽ പിഴ അടയ്ക്കാത്ത പക്ഷം ആറു മാസം കൂടി ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടർ പോൾ കെ.എബ്രഹാം ഹാജരായി