യുവതിയെ പിന്തുടർന്ന് അശ്ലീല കമന്റുകൾ പറഞ്ഞു ശല്യപ്പെടുത്തിയ യുവാവിന് ഒന്നര വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം: വഴിയാത്രക്കാരിയായ യുവതിയെ പിന്തുടര്‍ന്ന് അശ്ലീലച്ചുവയുള്ള കമന്റുകള്‍ പറഞ്ഞു ശല്യം ചെയ്ത യുവാവിന് ഒന്നര വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തൈക്കാട് മേട്ടുക്കട സ്വദേശി ധനുഷിനെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത പ്രതിയെ തമ്പാനൂർ പൊലീസാണ് പിടികൂടിയത്. 2023 ജൂണ്‍ 21-ന് രാവിലെ മേട്ടുക്കട ഭാഗത്തു വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Third Eye News Live
0