Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : തിരുനക്കര സ്റ്റാൻഡിൽ വച്ച് പട്ടാപ്പകൽ കയറിപ്പിടിച്ച യുവാവിന് എട്ടിന്റെ പണി കൊടുത്ത് യുവതി. വീഡിയോ ദൃശ്യങ്ങൾ പകർത്തി പൊലീസിന് ​​കൈമാറിയതോടെയാണ് യുവാവിന് പണികിട്ടിയത്. തിരുനക്കര ബസ് സ്റ്റാൻഡിൽ ഇന്ന് രാവിലെ 10 മണിയ്ക്കാണ് സംഭവം. അ‌പമര്യാദയായി പെരുമാറിയ യുവാവിന്റെ ദൃശ്യങ്ങളാണ് യുവതി പകർത്തി നൽകിയത്.

യുവതി തിരുനക്കര സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ എത്തി പരാതി പറഞ്ഞതോടെ യുവാവിനെ പൊക്കാനായി പൊലീസെത്തി. യുവതി സ്റ്റാൻഡിലേക്കു വരുമ്പോൾ യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. എതിർത്തതോടെ യുവാവ് പിൻ വാങ്ങി. എന്നാൽ യുവതി വിട്ടില്ല. യുവാവിൻ്റെ പിന്നാലെ പോയി അയാളുടെ വീഡിയോ പകർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിവേഗം നടന്നു നീങ്ങുന്ന യുവാവിനു പിന്നാലെ മൊബൈൽ ഫോൺ പിടിച്ച യുവതി പിന്തുടരുന്നത് സ്റ്റാൻഡിലെ യാത്രക്കാർ കണ്ടു. പക്ഷേ എന്താണ് സംഭവമെന്ന് ആർക്കും പിടികിട്ടിയില്ല. സാധാരണ ഇത്തരം സംഭവങ്ങളിൽ സ്ത്രീകൾ പകച്ചു നിൽക്കാറാണ് പതിവ്. പ്രതികരിക്കാൻ ആരും തയാറാകില്ല. എന്നാൽ ശല്യം ചെയ്തയാളെ പിൻതുടർന്ന് വീഡിയോ പകർത്തി പോലീസിന് കൊടുക്കുകയായിരുന്നു യുവതി.