
സ്വന്തം ലേഖകൻ
തിരുവനന്തപുരം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസിനെ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന സ്വർണവുമായി രണ്ട് പേർ പിടിയിൽ. ഗൂഗിൾ മാപ്പ് ചതിച്ചതോടെയാണ് ഇവർ പൊലീസിന്റെ വലയിലായത്. അഴീക്കോട് ചെമ്മാത്ത്പറമ്പിൽ സബീൽ (44), മലപ്പുറം വള്ളുമ്പറം തൊണ്ടിയിൽ നിഷാജ് (27) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്ന സ്വർണമാണ് പിടികൂടിയത്.
ദുബായിൽ നിന്നും കൊണ്ടുവന്ന സ്വർണം നിഷാജാണ് മലപ്പുറത്തേക്ക് കൊണ്ടുപോയത്. സബീലാണ് ദുബായിൽ നിന്നും സ്വർണം കേരളത്തിലെത്തിച്ചത്. ഗൂഗിൾമാപ്പ് നോക്കി സഞ്ചരിച്ച സ്വർണക്കടത്ത് സംഘം വഴിതെറ്റിയാണ് പൊലീസിന് മുന്നിൽ അകപ്പെട്ടത്. വാഹനപരിശോധന നടത്തുന്ന പൊലീസിന് മുന്നിലേക്ക് ഇവർ എത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ അഴീക്കോട് ജെട്ടിയിൽ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിലാണ് നിഷാജ് വന്നത്.വിവരമറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സബീലിനെ അണ്ടത്തോട് ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പശ ചേർത്ത് സ്വർണത്തരികൾ പിടിപ്പിച്ച ട്രൗസറും ടീ ഷർട്ടുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ ഗിയർ ബോക്സിലും സ്വർണം ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. വാഹനത്തിൽ നിന്നു കിട്ടിയ ട്രൗസറിനും ടീ ഷർട്ടിനും ഭാരക്കൂടുതൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.







