video
play-sharp-fill
ന്യൂട്രിഷ്യൻ സ്ഥാപനത്തിലെ ജീവനക്കാരിയെ മറ്റു കടകളിൽ സാധനങ്ങൾ നൽകാനുണ്ടെന്ന വ്യാജേന കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു ; സ്ഥാപന ഉടമ അറസ്റ്റിൽ

ന്യൂട്രിഷ്യൻ സ്ഥാപനത്തിലെ ജീവനക്കാരിയെ മറ്റു കടകളിൽ സാധനങ്ങൾ നൽകാനുണ്ടെന്ന വ്യാജേന കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു ; സ്ഥാപന ഉടമ അറസ്റ്റിൽ

പാറശാല: ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ സ്ഥാപന ഉടമ പിടിയിൽ. പാറശാല ഗാന്ധിപാർക്കിന് സമീപം ഒരു ന്യൂട്രിഷ്യൻ സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് ഉടമ പിടിയിലായത്.

കന്യാകുമാരി ജില്ലയില്‍ വിളവൻകോട് അടയ്ക്കാക്കുഴി വില്ലേജില്‍ മങ്കുഴി പുത്തൻവീട്ടില്‍ അഭിലാഷ്ബെർലിൻ മണി (42)ആണ് അറസ്റ്റിലായത്.

ഇയാളുടെ സ്ഥാപനത്തില്‍ ജോലിക്കെത്തിയ ജീവനക്കാരിയെ പൂവാറിലെ ചില കടകളില്‍ സാധനങ്ങള്‍ വില്‍ക്കാനുണ്ടെന്ന വ്യാജേന കാറില്‍ കയറ്റിക്കൊണ്ടു പോകുകയും വഴിക്കുവച്ച്‌ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളില്‍ സ്പർശിച്ചു എന്ന കുറ്റത്തിനാണ് പാറശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ നിലവില്‍ പാറശാല സ്റ്റേഷനിലും കാഞ്ഞിരംകുളം, മാരായമുട്ടം സ്റ്റേഷനുകളിലും പോക്സോ കേസുകളുണ്ട്.