നടൻ റിയാസ് ഖാനെതിരെ യുവ നടി: സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാൻ ആവശ്യപ്പെട്ടു
കൊച്ചി: നടൻ റിയാസ് ഖാനെതിര ആരോപണവുമായി യുവനടി രംഗത്ത്. റിയാസ് ഖാൻ ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചുവെന്ന് നടി വെളിപ്പെടുത്തി. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാൻ ആവശ്യപ്പെട്ടുവെന്നും നടി കൂട്ടിച്ചേർത്തു.
നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്ന യുവനടി തന്നെയാണ് റിയാസ് ഖാനെതിരെയും വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി വെളിപ്പെടുത്തിയിരുന്നു. നടിയുടെ ആരോപണത്തിന് പിന്നാലെ സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെക്കുകയും ചെയ്തു.
വൈകാരികമായ ചൂഷണം ചെയ്തുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോൾ കയറിപ്പിടിച്ചിട്ടില്ലല്ലോ എന്നാണ് അദ്ദേഹം ചോദിച്ചത്. ചൂഷണങ്ങളെക്കുറിച്ചൊന്നും ഇവർക്ക് വ്യക്തമായ അറിവില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും. ഇപ്പോൾ സിനിമയൊന്നും ഇല്ലേയെന്ന് ഞാനൊക്കെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ്. നല്ലൊരു മനുഷ്യൻ അല്ലെങ്കിൽ അയാൾ എന്തെല്ലാം നേടിയെന്ന് പറഞ്ഞിട്ട് എന്തുകാര്യം. ഞാനൊരു അതിജീവിതയാണ്. എന്നെ സംബന്ധിച്ച് അയാൾ ഒന്നുമല്ല. അയാൾ രാജി വെക്കേണ്ട ആൾ തന്നെയാണ്. അയാളൊരു ക്രിമിനലാണ്. രാജി കൊണ്ട് ഒന്നും അവസാനിക്കുന്നില്ല. ഇവിടെ തുടങ്ങുന്നതേയുള്ളൂ’, നടി പറഞ്ഞു.