play-sharp-fill
വീഡിയോ കോളിലൂടെ പതിനാറുകാരിയുടെ നഗ്ന ദൃശ്യങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെട്ടു; പീഡന കേസിൽ ആനപാപ്പാൻ അറസ്റ്റിൽ

വീഡിയോ കോളിലൂടെ പതിനാറുകാരിയുടെ നഗ്ന ദൃശ്യങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെട്ടു; പീഡന കേസിൽ ആനപാപ്പാൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

പാല: പതിനാറുകാരിയുമായി സൗഹൃദത്തിലായി വീഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിച്ച ആനപാപ്പാൻ അറസ്റ്റിൽ.


എറണാകുളം ഇടപ്പള്ളി സ്വദേശിയായ സജിയെ (35) പാലാ പോലീസ് ഇൻസ്പെക്ടർ കെ പി ടോംസൺ അറസ്റ്റ് ചെയ്തു. ഭരണങ്ങാനത്ത് ആനപാപ്പാനായി ജോലി ചെയ്യവേയാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. മാതാപിതാക്കൾ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടതിനെ തുടർന്ന് വനിതാ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

തുടർന്നാണ് പെൺകുട്ടി കഴിഞ്ഞ രണ്ടു വർഷമായി ആനപ്പാപ്പാൻ സജിയുമായി സൗഹൃദത്തിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്.

പെൺകുട്ടിയുടെ വീടിന് സമീപം ആനയുമായി രണ്ടുവർഷം മുൻപ് എത്തിയ പ്രതി വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. അവിടെവച്ച് പെൺകുട്ടിയുമായി പരിചയത്തിലായ പ്രതി വീഡിയോ കോളിലൂടെയും മറ്റും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

തുടർന്ന് ഒരു വർഷം മുൻപ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചിരുന്നു. പോലീസ് പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

സി.ഐ. കെ പി ടോംസൺ, എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനുമോൾ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.