play-sharp-fill
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ലൈംഗിക പീഡനം; വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തും; ഭിന്നശേഷിക്കാരിയുടെ പരാതിയിൽ താന്നിക്കാട്ടില്‍ സെയ്ഫുള്ള അറസ്റ്റിൽ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ലൈംഗിക പീഡനം; വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തും; ഭിന്നശേഷിക്കാരിയുടെ പരാതിയിൽ താന്നിക്കാട്ടില്‍ സെയ്ഫുള്ള അറസ്റ്റിൽ

സ്വന്തം ലേഖിക

പെരിന്തല്‍മണ്ണ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍.

വെട്ടത്തൂര്‍ അലനല്ലൂര്‍ സ്വദേശിയും കുറച്ചായി പെരിന്തല്‍മണ്ണ ജൂബിലിയില്‍ താമസിച്ചുവരുന്നതുമായ താന്നിക്കാട്ടില്‍ സെയ്ഫുള്ള(47)യാണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ പോലീസ് ഇൻസ്‌പെക്ടര്‍ എ. പ്രേംജിത്താണ് പ്രതിയെ അറസ്റ്റുചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്ടില്‍ നിന്ന് ആംബുലൻസില്‍ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെ പെരിന്തല്‍മണ്ണയിലെത്തിച്ച്‌ മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

നിയമപരമായ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി വിശദമായ അന്വേഷണം നടത്തും.

പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന സെയ്ഫുള്ളയെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ പ്രശ്നങ്ങളില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ തിരികെ സ്റ്റേഷനിലെത്തിച്ചു.

പ്രതിയുടെ നേതൃത്വത്തില്‍ മുന്നൂറോളം പേരടങ്ങുന്ന വാട്സ്‌ആപ്പ് കൂട്ടായ്മയിലൂടെ ഭിന്നശേഷിക്കാരെ സഹായിക്കുകയും മാനസിക ഉല്ലാസത്തിനായി യാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവിലാണ് യുവതിയെ പീഡിപ്പിച്ചതും ഭീഷണിപ്പെടുത്തിയതും. വയനാട് മാനന്തവാടിയിലാണ് കഴിഞ്ഞദിവസം പരാതി നല്‍കിയത്.