ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ലൈംഗികാതിക്രമം; നിരവധി കേസുകളിൽ പ്രതിയായ അറുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍

ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ലൈംഗികാതിക്രമം; നിരവധി കേസുകളിൽ പ്രതിയായ അറുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

കൊച്ചി: യുവതിയെ ആക്രമിച്ച കേസില്‍ അറുപത്തിമൂന്നുകാരൻ അറസ്റ്റില്‍.

അശമന്നൂര്‍ പനിച്ചയം മുതുവാശേരി വീട്ടില്‍ സത്താറിനെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ ഓടക്കാലിയിലാണ് സംഭവം. ബസില്‍ കയറാൻ ശ്രമിക്കുമ്പോള്‍ യുവതിയുടെ പുറകിലൂടെ വന്ന് ലൈംഗികമായി ഉപദ്രവിക്കുകയും ആക്രമിക്കുകയുമായിരുന്നു.

ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.