play-sharp-fill
വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; ഇരുപതുകാരൻ കിടങ്ങൂർ പോലീസിൻ്റെ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; ഇരുപതുകാരൻ കിടങ്ങൂർ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി 20 ഏക്കർ പൊട്ടൻകാട് കൊല്ലംകുന്നേൽ വീട്ടിൽ സിബി ജോർജ് മകൻ അലൻ സാം സിബി (20) നെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ പെൺകുട്ടിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പെരുമ്പാവൂരിൽ നിന്നും പിടികൂടുകയുമായിരുന്നു.

കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു കെ. ആർ, എസ്.ഐ കുര്യൻ മാത്യു, സനീഷ് പി.എൽ, സുനിൽകുമാർ, അനൂപ് സി.ജി, ജോസ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.