play-sharp-fill
ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്റർ അറസ്റ്റിൽ;കഴിഞ്ഞ ദിവസം പകൽ വീട്ടിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ പാസ്റ്ററായ പ്രതി,  താമസിക്കുന്ന വീടിന്റെ പറമ്പിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

സ്വന്തം ലേഖിക

ആലപ്പുഴ :- വൈദീകന് പിന്നാലെ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പാസ്റ്റർ അറസ്റ്റിൽ .കാപ്പിൽ സ്വദേശിനിയായ ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ഇടിക്കുള തമ്പി (67) അറസ്റ്റിലായത്.

കറ്റാനം വില്ലേജിൽ കറ്റാനം മുറിയിൽ വാലു തുണ്ടിൽ വീട്ടിൽ നിന്നും താമസം മാറി ഭരണിക്കാവ് വില്ലേജിൽ തെക്കേ മങ്കുഴി മുറിയിൽ പനയ്ക്കാട്ട് കോട്ടയിൽ വീട്ടിൽവാടകയ്ക്ക് താമസിച്ചു വരികയാണ് ഇയാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പകൽ 10 മണിക്ക് വീടിന്റെ വീടിന്റെ അടുക്കളയിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ പാസ്റ്ററായ പ്രതി, താമസിക്കുന്ന വീടിന്റെ പറമ്പിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവം കണ്ടു കൊണ്ടു വന്ന പെൺകുട്ടിയുടെ അച്ഛനാണ് പെൺകുട്ടിയെ പീഡനത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.