play-sharp-fill
പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്‌ദാനം, ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാറിന് എതിരെ കേസ്

പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്‌ദാനം, ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാറിന് എതിരെ കേസ്

സ്വന്തം ലേഖകൻ

കൊച്ചി: പീഡന പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാറിന് എതിരെ കേസെടുത്തു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ മരട് പൊലീസാണ് സംവിധായകനെതിരെ കേസെടുത്തത്. ഇ മെയിൽ വഴിയാണ് പൊലീസിൽ പരാതി ലഭിച്ചത്. കൊച്ചിയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈം​ഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.

2020ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാം എന്നു പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group