ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു ; വിവാഹിതനാണെന്ന് മറച്ചുവെച്ചു ; 20-കാരിയുടെ പരാതിയിൽ യുവാവ് അറസ്സിൽ
സ്വന്തം ലേഖകൻ
നീലേശ്വരം: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ കാറിനുള്ളിലും ലോഡ്ജ് മുറിയിലും പീഡിപ്പിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ യുവാവിനെ നീലേശ്വരം പോലീസ് അറസ്റ്റുചെയ്തു. നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ 20-കാരിയുടെ പരാതിയിൽ ആറ്റിങ്ങലിലെ ടാക്സി ഡ്രൈവർ ശ്യാംജിത്ത് (26) നെയാണ് അറസ്റ്റുചെയ്തത്.
പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപാണ് ശ്യാംജിത്തിനെ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടത്. വിവാഹിതനായ യുവാവ് ഇക്കാര്യം പെൺകുട്ടിയിൽനിന്നും മറച്ചുവെച്ചു. പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപ് പുല്ലൂരിലെത്തിച്ച് ഇന്നോവ കാറിൽ വെച്ചും കാർണാടക ഉഡുപ്പിയിലെ ലോഡ്ജിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്യാംജിത്ത് വിവാഹിതനാണെന്നത് മറച്ചുവെച്ച് തന്നെ വഞ്ചിക്കുകയാണെന്ന് മനസ്സിലാക്കിയ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.