play-sharp-fill
അമ്മയുടെ പ്രസവത്തിന് കൂട്ടിരിക്കാന്‍ എത്തി; 14കാരിയെ ഭാര്യയുടെ പ്രസവത്തിനെത്തിയ യുവാവ് ഗര്‍ഭിണിയാക്കി ; കേസിൽ കര്‍ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍

അമ്മയുടെ പ്രസവത്തിന് കൂട്ടിരിക്കാന്‍ എത്തി; 14കാരിയെ ഭാര്യയുടെ പ്രസവത്തിനെത്തിയ യുവാവ് ഗര്‍ഭിണിയാക്കി ; കേസിൽ കര്‍ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ

കല്‍പ്പറ്റ: വയനാട്ടില്‍ പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കര്‍ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍. 21കാരനായ മത്തിക്കാടു എസ്റ്റേറ്റില്‍ മണിവണ്ണനെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ പ്രസവത്തിനു കൂട്ടിരിപ്പിനായി വയനാട് മെഡിക്കല്‍ കോളജിലെത്തിയ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് മണിവണ്ണന്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. ആശുപത്രിയില്‍ വച്ച് മണിവണ്ണന്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.