play-sharp-fill
എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; മദ്രസാധ്യാപകന് 21വർഷം തടവും, 1.50ലക്ഷം രൂപ പിഴയും;പോക്‌സോ കേസിൽ പിടിയിലായത് മലപ്പുറം സ്വദേശിയായ നാല്പത്തിയെട്ട്കാരൻ

എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; മദ്രസാധ്യാപകന് 21വർഷം തടവും, 1.50ലക്ഷം രൂപ പിഴയും;പോക്‌സോ കേസിൽ പിടിയിലായത് മലപ്പുറം സ്വദേശിയായ നാല്പത്തിയെട്ട്കാരൻ

 

സ്വന്തം ലേഖിക

മലപ്പുറം: എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 48കാരനായ മദ്രസാധ്യാപകന് 21വർഷം തടവും, 1.50ലക്ഷം രൂപ പിഴയും. സംഭവം മലപ്പുറത്ത് മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയത പോക്സോ കേസിൽ പ്രതി പെരിന്താറ്റിരി കൊഴിഞ്ഞിൽ സ്വദേശി തേറമ്പൻ വീട്ടിൽ അബൂബക്കർ(48) കുറ്റക്കാരനാണെന്ന് കണ്ട് പോക്സോ ആക്ടിലെ സെക്ഷൻ 9(എഫ്), 9(ഐ), 9(എം) എന്നീ വകുപ്പുകളിലായി 21 വർഷം തടവും. ഒരു ലക്ഷത്തി അമ്പതിനായിരം രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം വീതം തടവും ശിക്ഷ വിധിച്ചത്. പിഴ സംഖ്യയിൽ 1,25,000, ഇരയ്ക്ക് നഷ്ടപരിഹാരം കൊടുക്കുന്നതിനും വിധിച്ചു.


മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജി പി. ടി. പ്രകാശൻ ആണ് ശിക്ഷ വിധിച്ചത്. 2016 വർഷത്തിലാണ് സംഭവം നടന്നത്. മഞ്ചേരി പൊലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന കൈലാസ് നാഥ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ശ്രീ. എ. സോമസുന്ദരൻ ഹാജരായി. മലപ്പുറം ഡി.സി.ആർ.ബിയിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൻ. സൽമ, പി.ഷാജിമോൾ. എന്നിവർ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ കണ്ണൂർ ജയിലിലേക്കയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group