കിടപ്പുരോഗിയായ അമ്മ മാത്രമുള്ള സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്കുനേരെ ലൈംഗികാതിക്രം; ബന്ധുക്കളുടെ പരാതിയിൽ പ്രതി പിടിയിൽ
കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ. കോഴിക്കോട് കോടഞ്ചേരി കൂടത്തായി സ്വദേശി സൈനുദ്ദീനാണ് അറസ്റ്റിലായത്. വീട്ടിൽ അതിക്രമിച്ച് കയറിയാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പ്രതി പീഡിപ്പിച്ചത്.
ഈ സമയം വീട്ടിലെത്തിയ ബന്ധുവാണ് പീഡന വിവരം ആദ്യം അറിയുന്നത്. ഇതേ തുടർന്ന് കുടുംബം കോടഞ്ചേരി പോലീസിൽ പരാതി നൽകുകയായിരുന്നു.
കിടപ്പുരോഗിയായ അമ്മ മാത്രം വീട്ടിലുള്ള സമയത്താണ് പ്രതി മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുടെ വീട്ടിലെത്തിയത്. യുവതിയുടെ പിതാവും സഹോദരിയും ഈ സമയത്ത് വീടിന് പുറത്തായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബന്ധു വീട്ടിലെത്തിയത്. ഇതോടെ പ്രതി വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
പിന്നീട് ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്. പ്രതിയെ താമരശ്ശേരി കോടതിയിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Third Eye News Live
0