വൈദികനുമായുള്ള വഴിവിട്ട ബന്ധം എത്തിയത് സെക്‌സ് റാക്കറ്റിലേക്ക്: കൂടത്തായി ജോളിയെ കൂട്ടക്കൊലപാതകത്തിലേയ്ക്കു നയിച്ചത് വൈദികനുമായുള്ള അവിഹിതമോ..? എങ്ങുമെത്താതെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചതിനു പിന്നിൽ ദുരൂഹൂത

വൈദികനുമായുള്ള വഴിവിട്ട ബന്ധം എത്തിയത് സെക്‌സ് റാക്കറ്റിലേക്ക്: കൂടത്തായി ജോളിയെ കൂട്ടക്കൊലപാതകത്തിലേയ്ക്കു നയിച്ചത് വൈദികനുമായുള്ള അവിഹിതമോ..? എങ്ങുമെത്താതെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചതിനു പിന്നിൽ ദുരൂഹൂത

തേർഡ് ഐ ബ്യൂറോ

കോഴിക്കോട്: കൂടത്തായി ജോളി പ്രതിയായ കൊലക്കേസിൽ ജോളിയും വൈദികനുമായി അവിഹിത ബന്ധം അന്വേഷിക്കാതെ പൊലീസ് ഒതുക്കി. പൊലീസിന്റെ ഒതുക്കലിനെ തുടർന്നു വഴിമുട്ടി കേസിൽ നിന്നും വൈദികൻ അടക്കമുള്ളവർ രക്ഷപെട്ടതായാണ് ലഭിക്കുന്ന വിവരം.

വൈദികർ ഉൾപ്പെടുന്ന സെക്‌സ് റാക്കറ്റിനെക്കുറിച്ച് അന്വേഷണം നടത്താത്തതിനുപിന്നിൽ വൻ അട്ടിമറി നടന്നതായി ആരോപിച്ച് കേസിലെ പരാതിക്കാർ രംഗത്തെത്തിയതോടെയാണ് ഇപ്പോൾ ജോളിക്കേസ് വീണ്ടും വിവാദമായി മാറിയിരിക്കുന്നത്. ജോളിക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആദ്യ ഘട്ടത്തിൽ അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നെങ്കിലും പിന്നീട് ചിലമതനേതാക്കളുടെ ഇടപെടൽമൂലം അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോളിയുടെ ആദ്യഭർത്താവിലെ മക്കളുടെ ഇടവക മാറുന്നതിനുള്ള കത്ത് സംഘടിപ്പിച്ച് നൽകിയ വൈദികൻ , രണ്ടാം വിവാഹത്തിന് നിയമപരമല്ലാത്ത ഒത്താശചെയ്ത വൈദികൻ , മക്കൾ പഠിച്ച സ്‌കൂളിലെ ചിലർ എന്നിവർക്കെതിരെയാണ് ജോളി മൊഴി നൽകിയിരുന്നത്.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കോടതിയിൽ സമർപ്പിക്കുന്ന ഹരജിയിൽ ഈ വിഷയവും ഉൾപ്പെടുത്തിയതായാണ് വിവരം. സെക്‌സ് റാക്കറ്റിലൂടെ ജോളി അനർഹമായ പലതും നേടിയതായും കൊലപാതക വിവരം മൂടിവയ്ക്കാൻ ഉപയോഗപ്പെടുത്തിയതായും തെളിവുകൾ സഹിതം ബന്ധുക്കൾ ശേഖരിച്ചിട്ടുണ്ടെന്ന് അറിയുന്നു. ഇക്കാര്യങ്ങൾകൂടി ഹരജിയിൽ ഉൾപ്പെടുത്തണമെന്ന് ബന്ധുക്കൾക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

ജോളിയുമായി വഴിവിട്ട ബന്ധമുള്ളവരെ ചില പുരോഹിതരെയടക്കം തിരിച്ചറിഞ്ഞെങ്കിലും പൊലീസ് പിന്നീട് ഈ അന്വേഷണം അവസാനിപ്പിച്ചു. കൊലപാതക പരമ്പരയുമായി ബന്ധമില്ലാത്ത കാര്യമായതിനാലാണ് സെക്സ് റാക്കറ്റിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാത്തതെന്നാണ് പൊലീസിന്റെ ഭാഷ്യം. അതേസമയം വൻ ഇടപാടിലൂടെ കേസ് ഒതുക്കി തീർത്തെ ആരോപണമാണിപ്പോൾ ഉയരുന്നത്.

ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കൂടത്തായിയിലെ പുരോഹിതനടക്കമുള്ളവരെ പൊലീസ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യാൻ വടകരയിൽ വിളിച്ചുവരുത്തിയിരുന്നു. ജോളിയുടെ മൊഴിയെ തുടർന്നായിരുന്നു ഇദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ഒരു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കാമെന്ന നിബന്ധനയോടെ വിട്ടയക്കുകയായിരുന്നെന്ന് ചോദ്യംചെയ്യലിന് സാക്ഷികളായ ബന്ധുക്കൾ പറയുന്നു.

ഇയാളും ജോളിയുമായി അടുത്ത ബന്ധമായിരുന്നുള്ളതെന്ന് അന്വേഷണസംഘത്തിന് തെളിവുകളും ലഭിച്ചിരുന്നു. ഇദ്ദേഹത്തെ കൂടാതെ സമൂഹത്തിലെ പല പ്രമുഖർക്കും ജോളിയുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു. പ്രമുഖരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതിനെതിരേ താമരശേരിയിലെ ചില മതനേതാക്കളുടെ ശക്തമായ ഇടപെടൽ പൊലീസിനുമേലുണ്ടായതായി ബന്ധുക്കൾ ആരോപിക്കുന്നു.കൂടത്തായിയിലെ വൈദികനെ മുൻ റൂറൽ എസ്പി ചോദ്യം ചെയ്തതിന്റെ തെളിവുകൾ പരാതിക്കാർ സംഘടിപ്പിച്ചിട്ടുണ്ട്.

ഒരു ഡിവൈഎസ്പിയാണ് ഇദ്ദേഹത്തെ കൂടത്തായിയിൽനിന്ന് അനുനയത്തിൽ കൂട്ടിക്കൊണ്ടുപോയതത്രേ.പിന്നീട് ഉന്നത പൊലീസുദ്യോഗസ്ഥന്റെ നിർദേശപ്രകാരം സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിർത്തിവച്ചുവെന്നാണ് ആരോപണം.

അതേസമയം ജോളിയുമായി അടുത്ത ബന്ധമുള്ള എൻഐടി പരിസരത്തേതടക്കം ചിലരെകുറിച്ച് പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഈ വിവരങ്ങൾ പ്രകാരം പലരേയും പൊലീസ് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ കുറ്റപത്രത്തിൽ ഇതേകുറിച്ച് യാതൊരു പരാമർശവുമില്ല. അതേസമയം കൂടത്തായ് കേസിൽ ജോളിയുടെ സ്വഭാവത്തെ കുറിച്ച് വ്യക്തമാക്കാൻ ഇക്കാര്യം കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് നിയമവിദഗ്ദ്ധർ വ്യക്തമാക്കി.

ഇക്കാര്യം ഒഴിവാക്കിയത് അട്ടിമറിയുടെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തൽ. എൻഐടിയിലെ ബ്യൂട്ടിപാർലറും ഫ്‌ളാറ്റും കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിൽ ജോളിക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടിരുന്നു. രഹസ്യാന്വേഷണ വിഭാഗവും ഇതേ കുറിച്ച് ആദ്യഘട്ടത്തിൽ അന്വേഷിച്ചെങ്കിലും സമ്മർദ്ദത്തെ തുടർന്ന് തുടരന്വേഷണം നിലച്ചതായാണ് ആരോപണം.

രാജ്യത്തിനകത്തും പുറത്തും വരെ സംസ്ഥാന പൊലീസിന്റെ യശസുയർത്തിയ കൂടത്തായ് കൊലപാതക പരമ്പരയിലെ കേസന്വേഷണത്തിൽ വൻഅട്ടിമറി നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.പത്തോളം പേരെ പ്രതിപട്ടികയിൽനിന്ന് ഒഴിവാക്കിയും , പ്രതികളാകേണ്ടവരെ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തിയും, വൻ അട്ടിമറി നടന്നതായാണ്ചില ബന്ധുക്കളുടെ ആരോപണം . പൊന്നമറ്റം ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ ഷാജുവിന്റെ പിതാവ് സക്കറിയയെയും, ഒന്നര വയസുകാരി ആൽഫൈനെ ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ പൊന്നാമറ്റം ഷാജുവിനെയും ആദ്യം പ്രതിപട്ടികയിൽ ഉൾപ്പെടുത്തിത് ഒഴിവാക്കാൻ കുറ്റപത്രം മാറ്റിയെഴുതിയെന്ന ഞെട്ടിക്കുന്ന വിവരവും ഇതിനിടെ പുറത്തുവന്നു.

ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിനെ തുടർന്നാണ്, കുറ്റപത്രം കോടതിയിൽ സമർപ്പിക്കേണ്ട അവസാന തിയതിക്കു തൊട്ടുമുൻപായി ആറുപേജ് മാറ്റിയെഴുതിയത്. ഇതിന്റെ കൃത്യമായ വിവരങ്ങളടക്കം രേഖകൾ ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്.