വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം; കേസിൽ അയ്മനം സ്വദേശിയായ മധ്യവയസ്കനെ കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടി

വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം; കേസിൽ അയ്മനം സ്വദേശിയായ മധ്യവയസ്കനെ കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ

കോട്ടയം : വീട്ടമ്മയ്ക്ക് നേരെ ലൈഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. അയ്മനം ,കുമ്മനം ഇളംകാവ് ഭാഗത്ത് വടുതലമാലിയിൽ വീട്ടിൽ സത്യൻ വി.ജി (47) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയതത് .

ഇയാൾ വീട്ടമ്മയെ വീടിന്റെ പുറകുവശത്ത് പതിയിരുന്ന് കടന്ന് പിടിക്കുകയും വീട്ടമ്മയ്ക്ക് മാനഹാനി വരുത്തുന്നരീതിയിൽ ലൈംഗിക ചുവയുള്ള വാക്കുകൾ സംസാരിച്ച് ലൈഗിക അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.ഐ റിൻസ്.എം തോമസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.