തെളിവെടുപ്പിനിടെ പ്രതി കിണറ്റില്‍ വീണ് മരിച്ച സംഭവം:  ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി; ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാതെ മൃതദേഹം  സംസ്കരിക്കില്ലെന്ന് ബന്ധുക്കൾ

തെളിവെടുപ്പിനിടെ പ്രതി കിണറ്റില്‍ വീണ് മരിച്ച സംഭവം: ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി; ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ചിറ്റാറില്‍ വനം വകുപ്പ് തെളിവെടുപ്പിനിടെ പ്രതി കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുംവരെ മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍.

വനംവകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത മത്തായി തെളിവെടുപ്പിനിടെയാണ് കിണറ്റില്‍ വീണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. എന്നാല്‍ സ്ഥലം മാറ്റം മാത്രം പോരെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മത്തായിയുടെ മരണത്തില്‍ നടപടിയെടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്നുമാണ് ബന്ധുക്കളുടെ നിലപാട്. കുറ്റാരോപിതരെ ചോദ്യം ചെയ്യാൻ പോലും തയാറായിട്ടില്ല എന്ന് അഭിഭാഷകൻ ജോണി ജോര്‍ജ് പറഞ്ഞു. മത്തായിയുടേത് അത്മഹത്യയാണെന്ന് റാന്നി കോടതിയിൽ സമർപ്പിച്ച മഹസർ റിപ്പോർട്ടിൽ വനം വകുപ്പ് അവകാശപ്പെടുന്നു.

മത്തായിയെ മർദ്ദിച്ചതിനു ശേഷം വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്നും ഇയാളുടെ സഹോദരൻ ആരോപിക്കുന്നു. തെളിവെടുപ്പിനിടെ ഇയാൾ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് മരണപ്പെട്ടാതാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.