സേതുവിന്റെ പച്ചക്കറി കൃഷിയെ ചേർത്തുപിടിച്ച് നാട്ടുകാർ: വെച്ചൂരിന് അഭിമാനം

സേതുവിന്റെ പച്ചക്കറി കൃഷിയെ ചേർത്തുപിടിച്ച് നാട്ടുകാർ: വെച്ചൂരിന് അഭിമാനം

 

സ്വന്തം ലേഖകൻ
വെച്ചൂർ: കടുത്ത വരൾച്ചയ്ക്കിടയിലും വീട്ടുവളപ്പിലെ 30 സെൻ്റ് സ്ഥലത്ത് 17ഇനം പച്ചക്കറി വിളയിച്ച് കെട്ടിട നിർമ്മാണ തൊഴിലാളി ശ്രദ്ധേയനാകുന്നു. വൈക്കം വെച്ചൂർ തോട്ടാപ്പള്ളിയിൽ കൃഷ്ണവിലാസത്തിൽ കെ.സേതുവും കുടുംബവുമാണ് പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിച്ചത്. കൃഷിയിൽ തൽപരനായിരുന്ന സേതുവും ഭാര്യ മായയും വീട്ടിലേയ്ക്കാവശ്യമായ പച്ചക്കറി വീട്ടുവളപ്പിൽ നിന്ന് ഉത്പാദിപ്പിച്ചിരുന്നു. സേതുവിൻ്റെയും മായയുടെയും കാർഷികാഭിമുഖ്യം കണ്ടറിഞ്ഞ ജൈവ കൃഷി പ്രചാരകനും ഉല്ലല കൂവം ഗുരുകൃപ ഹോർട്ടികൾച്ചറൽ നഴ്സറി ഉടമയുമായ ഉല്ലല പുളിക്കാശേരിയിൽ മക്കൻ ചെല്ലപ്പൻ ഹൈബ്രീഡ് പച്ചക്കറി തൈകളും വളവും സൗജന്യമായി നൽകി സേതുവിന് പിന്തുണ നൽകിയതോടെ സേതുവും മായയും പച്ചക്കറിതോട്ടം വിപുലീകരിച്ചു.

പടവലം, പാവൽ, പീച്ചിൽ , പയർ, വെണ്ട, കുക്കുമ്പർ, ചീര, പച്ചമുളക്, വഴുതന, തക്കാളി, ബീൻസ്, കുമ്പളം, വെള്ളരി തുടങ്ങിയവയാണ് കൃഷി ചെയ്തത്. കീടശല്യം കുറയ്ക്കാനായി ബന്ദി, ചോളം എന്നിവ നട്ട് പ്രതിരോധം തീർത്തു. കൃഷിയുടെ ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങൾ നിർദ്ദേശിച്ച് മക്കൻചെല്ലപ്പൻ കുടുംബത്തിനൊപ്പം നിന്നതോടെ കൃഷി വൻ വിജയമായി.

പ്ലസ്ടുവിദ്യാർഥിനിയായ കൃഷ്ണപ്രിയ, ഒൻപതാം ക്ലാസുകാരനായ ഹരി കൃഷ്ണനും മാതാപിക്കൾക്കൊപ്പം കൃഷി പരിപാലനത്തിൽ സജീവമാണ്. വെച്ചൂർ കൃഷി ഓഫീസർ ലിഡജേക്കബ്, കൃഷി അസിസ്റ്റൻ്റ് വിദ്യ, ജനപ്രതിനിധികൾ തുടങ്ങിയവർ സേതുവിൻ്റെ ജൈവ പച്ചക്കറികൃഷിക്ക് പിൻബലമേകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുത്ത ഉത്സവഭരിതമായ അന്തരീക്ഷത്തിൽ വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി നിർവഹിച്ചു.

പഞ്ചായത്ത് അംഗങ്ങളായ സഞ്ജയൻ, ഗീതാ സോമൻ,ബിന്ദുരാജു,സ്വപ്ന മനോജ്, കൈപ്പുഴ സെൻ്റ് ജോർജ് വി എച്ച് എസ് എസ് പ്രിൻസിപ്പൽ തോമസ്മാത്യു, കൃഷി അസിസ്റ്റൻ്റ് വിദ്യ തുടങ്ങിയവർ സംബന്ധിച്ചു