play-sharp-fill
സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി ആഗസ്റ്റ് 22ന് വൈകിട്ട് പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആരംഭിക്കും: 25ന് സമാപിക്കും.

സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി ആഗസ്റ്റ് 22ന് വൈകിട്ട് പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആരംഭിക്കും: 25ന് സമാപിക്കും.

 

കൊച്ചി :സിറോ മലബാർ സഭ യുടെ മേജർ ആർക്കി എപ്പി സ്കോപ്പൽ അസംബ്ലി 22ന് വൈകിട്ട് പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആരംഭിക്കും. 25ന് ഉച്ചയ്ക്കു സമാപിക്കും.

മേജർ ആർച്ച് ബിഷപ് അധ്യ ക്ഷനായ, സഭയുടെ പൂർണ ആലോചനയോഗമാണ് മേജർ ആർക്കി എപ്പിസ്കോപ്പൽ അസം ബ്ലി. മെത്രാന്മാരുടെയും പുരോ ഹിത, സമർപ്പിത, അൽമായ
പ്രതിനിധികളുടെയും സംയുക്ത യോഗമായ അസംബ്ലി അഞ്ചു വർഷത്തിലൊരിക്കലാണ് വിളിക്കുന്നത്. അഞ്ചാം അസംബ്ലിയാണ് ഈ വർഷം നടക്കുന്നത്.

ഇതിനു മുൻപ് നടന്നത് 2016ലാണ്. 2021ൽ നടക്കേണ്ട അസംബ്ലി കോവിഡ് മഹാമാരി കാരണം വൈകുകയായിരുന്നു. പുതുക്കിയ നിയമ പ്രകാരം, 80 വയസ്സിൽ താഴെയുള്ള മെത്രാൻമാരും വൈദിക, സമർപ്പിത, അൽമായ പ്രതിനിധികളും ഉൾപ്പെടെ യുള്ള 360 അംഗങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നതെന്നു സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കാലാനുസൃതമായ സഭാ ജീ വിതവും ദൗത്യവും സിറോ മല ബാർ സഭയിൽ’ എന്നതാണ് ഇത്തവണത്തെ പ്രമേയം. വി ശ്വാസ രൂപീകരണത്തിന്റെ നവീകരണം, സുവിശേഷ പ്രഘോഷണത്തിലെ അൽമായ പങ്കാളിത്തം, സിറോ മലബാർ സഭയുടെ ശാക്തീകരണം എന്നീ വിഷയ ങ്ങൾ അസംബ്ലിയുടെ പ്രത്യേക വിചിന്തനത്തിനു വിധേയമാകും. സഭയിൽ പ്രധാനപ്പെട്ട കാര്യ
ങ്ങൾ തീരുമാനിക്കേണ്ടി വരുമ്പോൾ, മേജർ ആർച്ച് ബിഷപ്പിനെയും മെത്രാൻ സിനഡിനെയും സഹായിക്കാൻ വേണ്ടിയുള്ള ആലോചന യോഗമാണ് ഇത്.

1992ൽ മേജർ ആർക്കി എപ്പി സ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ടതിനു ശേഷം ആദ്യ യോഗം 1998ലായിരുന്നു. അസംബ്ലി യുടെ നടത്തിപ്പിന് കൺവീനർമാർ പോളി കണ്ണൂക്കാടൻ, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ നേതൃ ത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.