കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍ ; ഇടുക്കി ഡിഎംഒയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് ആരോഗ്യ വകുപ്പ് ; പരാതിയില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും നിർദ്ദേശം
സ്വന്തം ലേഖകൻ
ഇടുക്കി: കൈക്കൂലി ആരോപണത്തിന് പിന്നാലെ ഇടുക്കി ഡിഎംഒയെ സസ്പെന്‍ഡ് ചെയ്ത് ആരോഗ്യ വകുപ്പ് നടപടി. ഡിഎംഒ ഡോ.എല്‍ മനോജിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
ഡിഎംഒയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നതായാണ് ഉത്തരവില്‍ പറയുന്നത്. മനോജിനെതിരായ പരാതിയില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോ.എല്‍ മനോജിന് പകരം നിലവിലെ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് എസ് വര്‍ഗീസിന് അധിക ചുമതല നല്‍കിയതായും ഉത്തരവില്‍ പറയുന്നുണ്ട്.
Third Eye News Live
0