play-sharp-fill
‘ഇന്നേക്ക് 9 വര്‍ഷം ആയി നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട്…പക്ഷേ ഞങ്ങളുടെ കൂടെ തന്നെ എപ്പോളും ഉണ്ട് എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം..അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നതും. മിസ് യു ഡാ…’ ; ശരത്തിന്റെ ഓർമ്മദിനത്തിൽ സോണിയ

‘ഇന്നേക്ക് 9 വര്‍ഷം ആയി നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട്…പക്ഷേ ഞങ്ങളുടെ കൂടെ തന്നെ എപ്പോളും ഉണ്ട് എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം..അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നതും. മിസ് യു ഡാ…’ ; ശരത്തിന്റെ ഓർമ്മദിനത്തിൽ സോണിയ

സ്വന്തം ലേഖകൻ

ഒരു കാലത്ത് സ്‌കൂള്‍, കോളേജ് കുട്ടികളെയും യുവാക്കളെയുമെല്ലാം ആകര്‍ഷിച്ചൊരു ടെലിവിഷന്‍ പരമ്പരയാണ് ഓട്ടോഗ്രാഫ്. പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ച് സുഹൃത്തുക്കളുടെ ഫൈവ് ഫിംഗേഴ്‌സ് എന്ന കൂട്ടുകെട്ടിന്റെ കഥ പറഞ്ഞ സീരിയലിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്. എന്നാല്‍ ആ സീരിയലിലെ അഞ്ച് താരങ്ങളില്‍ ഒരാള്‍ ഇന്നില്ലെന്നുള്ളതാണ് ആരാധകരെ വിഷമിപ്പിക്കുന്നത്. നടന്‍ ശരത് കുമാറാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അപകടത്തില്‍ മരണപ്പെടുന്നത്. നടന്റെ ഓര്‍മ്മ ദിവസമാണിന്ന്. ഇന്ന് താരത്തെ കുറിച്ചുള്ള എഴുത്തുമായി എത്തിയിരിക്കുകയാണ് നടി സോണിയ.

‘എന്നും എപ്പോളും നീ എന്റെ കുഞ്ഞനിയന്‍ ആണ് ശരത്…ഇന്നേക്ക് 9 വര്‍ഷം ആയി നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട്…പക്ഷേ ഞങ്ങളുടെ കൂടെ തന്നെ എപ്പോളും ഉണ്ട് എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം..അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നതും. മിസ് യു ഡാ…’ എന്നാണ് സോണിയ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കണ്ണീരോടെ മാത്രമേ നിന്നെ ഓര്‍മ്മിക്കാന്‍ കഴിയുകയുള്ളുവെന്നാണ്,’ നടി ബീന ആന്റണി പറയുന്നത്. ഫൈവ് ഫിംഗേഴ്‌സിനെ ഇന്നും ഞങ്ങള്‍ ഓര്‍മ്മിക്കുന്നു. ശരത്ത് നിന്റെ ഓര്‍മ്മകള്‍ ഒരു വിങ്ങലായ് എന്നും കൂടെയുണ്ട്. നീ എവിടെയോ ഉണ്ടെന്ന് തന്നെ വിശ്വസിക്കാനാണ് ഇഷ്ടം. ഓട്ടോഗ്രാഫിന്റെ സെക്കന്റ് പാര്‍ട്ട് പ്രതീക്ഷിക്കുകയാണ്. നിങ്ങള്‍ എല്ലാവരെയും വീണ്ടും ഒരുമിച്ച് കാണാന്‍ ആയി കാത്തിരിക്കുന്നു.. എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

പ്ലസ് ടു കുട്ടികളുടെ കുസൃതികളുടെയും കുരുത്തക്കേടുകളുടെയും കഥ പറയുന്ന സീരിയലിലായിരുന്നു ‘ഫൈവ് ഫിംഗേഴ്സ്’. സീരിയലിന്റെ അതേ പേരില്‍ അറിയപ്പെടുന്നൊരു അഞ്ച് കൂട്ടുകാരുടെ കഥയായിരുന്നു സീരിയല്‍ പറഞ്ഞിരുന്നത്. രഞ്ജിത്ത് രാജ്, ശരത്, അംബരീഷ്, സോണിയ, ശ്രീക്കുട്ടി എന്നീ താരങ്ങളാണ് അന്നത്തെ അഞ്ച് കുട്ടികള്‍. ഇതില്‍ ശരത്, രാഹുല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. ഓട്ടോഗ്രാഫിലൂടെ ശ്രദ്ധേയരായ താരങ്ങളെല്ലാവരും ഇപ്പോഴും സജീവമായി രംഗത്തുണ്ട്.