play-sharp-fill
സ്വർണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തിയത് 26 ലക്ഷത്തിന്റെ സ്വർണവും നാലര ലക്ഷത്തിന്റെ വിദേശ സി​ഗരറ്റുകളും; യാത്രക്കാരൻ വിമാനത്താവളത്തിൽ അറസ്റ്റിൽ

കൊച്ചി: ഗൾഫിൽ നിന്നും വന്ന യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ.

ഇയാളിൽനിന്ന് 26 ലക്ഷത്തിന്റെ സ്വർണവും നാലര ലക്ഷത്തിന്റെ സി​ഗരറ്റുകളും കണ്ടെടുത്തു.

മലപ്പുറം തിരൂർ സ്വദേശി താജുദ്ദീനെയാണ് കസ്റ്റംസ് പിടികൂടി അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹറൈനിൽ നിന്നും വന്ന ഇയാൾ 315 ഗ്രാം സ്വർണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചും 50 ഗ്രാം സ്വർണം ചെയിൻ രൂപത്തിലാക്കിയുമാണ് കടത്താൻ ശ്രമിച്ചത്. 26,000 ത്തോളം വിദേശ സിഗരറ്റുകളും പിടിച്ചെടുത്തു.