ഞാൻ അത്മഹത്യ ചെയ്തിട്ടില്ല…! എൻ്റെ കുടുംബം തകർന്നിട്ടില്ല: എല്ലാം തുറന്ന് പറഞ്ഞ് പി.ശ്രീരാമകൃഷ്ണൻ: ഫെയ്സ് ബുക്ക് വീഡിയോയിലെത്തിയ ശ്രീരാമകൃഷ്ണൻ വൈറലായി
സ്വന്തം ലേഖകൻ
കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് വ്യാജ പ്രചാരണവുമായി സോഷ്യൽ മീഡിയ. അമിതമായി ഉറക്ക ഗുളികള്‍ കഴിച്ച് സ്പീക്കര്‍ ആത്മഹ്യക്കു ശ്രമിച്ചെന്നാണ് വ്യാജ വാര്‍ത്തയില്‍ പറയുന്നത്.
വാര്‍ത്ത തള്ളി സ്പീക്കര്‍ രംഗത്തെത്തി. താന്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്ര ഭീരുവല്ലെന്ന് സ്പീക്കര്‍ ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.താന്‍ ആത്മഹത്യ ചെയ്തിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വീഡിയോയിൽ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്റെ കുടുംബം തകര്‍ന്നെന്ന് വരെ പ്രചരിപ്പിക്കുകയാണ്. ഒരു ആത്മഹത്യയുടെ മുന്നില്‍ അഭയം പ്രാപിക്കുന്ന ആളല്ലതാനെന്നും അദേഹം പറഞ്ഞു. രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ രീതിയിലാണ് തനിക്കെതിരെ ആക്രമണം നടക്കുന്നത്. പത്തു വയസില്‍ സിപിഎമ്മില്‍ ചേര്‍ന്ന ആളാണ് താനെന്നും സ്പീക്കര്‍ പറഞ്ഞു. പനി പിടിച്ചതിനാല്‍ വിശ്രമമായിരുന്നു. ആത്മഹത്യശ്രമം നടത്തിയെന്നുള്ള വാര്‍ത്തകള്‍ ശുദ്ധ കളവാണ്.
ഏത് അന്വേഷണ ഏജന്‍സിയുടെ മുന്നിലും എപ്പോള്‍ വേണമെങ്കിലും അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കുപ്രചരണങ്ങളെ തള്ളിക്കളയണമെന്നും സ്പീക്കര്‍ പറഞ്ഞു.
രണ്ട് ദിവസം മുന്‍പാണ് സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ കസ്റ്റംസിന് മുന്നില്‍ ഹാജരാകേണ്ടിയിരുന്നത്. ദേഹാസ്വാസ്ഥ്യം മൂലം സ്പീക്കറിന് ഹാജരാകാന്‍ സാധിച്ചിരുന്നില്ല.