ഭക്ഷണം കഴിച്ചെത്തിയപ്പോള്‍ കാര്‍ പാർക്ക് ചെയ്യാൻ ഹോട്ടല്‍ സെക്യൂരിറ്റി ജീവനക്കാരനെ ഏൽപ്പിച്ചു: കാറുമായി സെക്യൂരിറ്റി മുങ്ങി; പ്രതി പൊലീസ് പിടിയിൽ

ഭക്ഷണം കഴിച്ചെത്തിയപ്പോള്‍ കാര്‍ പാർക്ക് ചെയ്യാൻ ഹോട്ടല്‍ സെക്യൂരിറ്റി ജീവനക്കാരനെ ഏൽപ്പിച്ചു: കാറുമായി സെക്യൂരിറ്റി മുങ്ങി; പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക

മലപ്പുറം: ഹോട്ടലിൽ കുടുംബ സമേതം ഭക്ഷണം കഴിക്കാനെത്തിയയാള്‍ പാര്‍ക്ക് ചെയ്യാന്‍ ഏല്‍പ്പിച്ച കാറുമായി ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കടന്നുകളഞ്ഞു.

കോട്ടക്കല്‍ ചങ്കുവെട്ടിയിലെ ഹോട്ടലിലാണ് സംഭവം. വള്ളിക്കുന്ന് സ്വാദേശി മുനീബ് ആണ് മുങ്ങിയത്. ഇയാളെ കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സയിദ് സഫ്വാന്‍ എന്നയാളുടെ കാറാണ് മോഷണം പോയത്. ജ്യേഷ്ഠന്റെ വിവാഹത്തിന് വസ്ത്രങ്ങള്‍ എടുത്ത ശേഷം കുടുംബ സമേതം ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയതായിരുന്നു ഇവര്‍.

കാര്‍ പാര്‍ക്ക് ചെയ്യാന്‍ താക്കോല്‍ സെക്യൂരിറ്റി ജീവനക്കാരനായ മുനീബിന് നല്‍കി. ഭക്ഷണം കഴിച്ചു കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കാര്‍ കണ്ടില്ല. സിസിടിവി പരിശോധിച്ചപ്പോള്‍ കാര്‍ മുനീബ് കൊണ്ടു പോയതായി മനസ്സിലായി.

കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും പരിശോധന കര്‍ശനമാക്കി.

അമിത വേഗത്തില്‍ കോഴിക്കോട് വന്ന കാര്‍ ചെമ്മങ്ങാട് പോലീസിന്റെ കണ്ണില്‍പ്പെട്ടു. വെട്ടിച്ചു പോയ കാറിനെ പിന്തുടര്‍ന്ന് പരപ്പില്‍ ജങ്ഷനില്‍ വെച്ചു പിടികൂടുകയായിരുന്നു.