പെട്രോളുമായി കവാടങ്ങള്‍ക്ക് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി; തലസ്ഥാനത്ത് വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം; വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപണം
തിരുവനന്തപുരം: തലസ്ഥാനത്ത് ആത്മഹത്യാ ഭീഷണിയുമായി വീണ്ടും ശുചീകരണ തൊഴിലാളികള്‍.
നഗരസഭാ കവാടങ്ങള്‍ക്കു മുകളില്‍ കയറിയാണ് പ്രതിഷേധം. ശുചീകരണ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അധികൃതർ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും നേരത്തേ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്നുമാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
പെട്രോളുമായാണ് പ്രതിഷേധക്കാരുടെ ഭീഷണി. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി സമരം നഗരസഭയ്ക്ക് മുന്നില്‍ അരങ്ങേറുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ നഗരസഭയ്ക്ക് മുൻപിലുള്ള മരത്തിന് മുകളില്‍ കയറിയാണ് തൊഴിലാളികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. നഗരസഭാ കരാർ തൊഴിലാളികളോ നഗരസഭാ അംഗീകൃത ശുചീകരണ തൊഴിലാളികളോ അല്ലാത്ത ഇവർ കഴിഞ്ഞ 15 ലേറെ വർഷങ്ങളായി സ്വയം സന്നദ്ധ പ്രവർത്തകരായി ജൈവമാലിന്യശേഖരണം നടത്തുന്നവരാണ്. ഇവരെ മാറ്റി നിർത്തി ഹരിതകർമ സേനയേയും മറ്റ് ഏജൻസികളേയും ജൈവമാലിന്യ ശുചീകരണ പ്രവൃത്തി ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.