play-sharp-fill
ചുവപ്പുനാട നീക്കണം;  ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ സെക്രട്ടേറിയറ്റില്‍ പരിഷ്കരണം; തട്ടുകള്‍ കുറച്ചുള്ള വിശദമായ ഉത്തരവ് പുറത്തിറക്കി

ചുവപ്പുനാട നീക്കണം; ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ സെക്രട്ടേറിയറ്റില്‍ പരിഷ്കരണം; തട്ടുകള്‍ കുറച്ചുള്ള വിശദമായ ഉത്തരവ് പുറത്തിറക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ തട്ടുകള്‍ കുറച്ചുള്ള വിശദമായ ഉത്തരവ് പുറത്തിറക്കി.


നയപരമായ തീരുമാനമെടുക്കേണ്ട ഫയലുകള്‍ മാത്രം സെക്രട്ടറി തലത്തില്‍ വിശദമായി പരിശോധിച്ചാല്‍ മതിയെന്നാണ് തീരുമാനം. പുതിയ പരിഷ്ക്കരണം വരുന്നതോടെ അധികമാകുന്ന തസ്തികകള്‍ സര്‍ക്കാര്‍ പുനര്‍വിന്യസിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറിയേറ്റ് ഫയലുകളിലെ ചുവപ്പുനാട നീക്കാനാണ് ഭരണപരിഷ്ക്കാര കമ്മീഷണറുടെ ശുപാര്‍ശ പ്രകാരമുള്ള പരിഷ്ക്കരണം. സാധാരണ സെക്ഷന്‍ ഓഫീസര്‍ കഴിഞ്ഞാല്‍ അണ്ടര്‍ സെക്രട്ടറി ഫയല്‍ കാണണം, അതുകഴിഞ്ഞാല്‍ ഡെപ്യൂട്ടി-ജോയിന്‍റ്- അ‍ഡീഷണല്‍, സ്പെഷ്യല്‍ സെക്രട്ടറി- സെക്രട്ടറി അതുകഴി‍ഞ്ഞാല്‍ മന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കും – ഇങ്ങിനെയാണ് നിലവിലെ തട്ടുകള്‍.

അതായത് അഞ്ചു സെക്രട്ടറിമാര്‍ കണ്ട് മന്ത്രി വഴി മുഖ്യമന്ത്രിക്ക് നല്‍കണം. മുഖ്യമന്ത്രി ഉള്‍പ്പെടെ വകുപ്പ് മന്ത്രിമാര്‍ തീരുമാനമെടുക്കേണ്ട ഫയലുകള്‍ ഇനി മുതല്‍ സെക്ഷന്‍ ഓഫീസര്‍ കഴി‍ഞ്ഞാല്‍ മൂന്നു തട്ടിലെ സെക്രട്ടറിമാര്‍ കണ്ട് മന്ത്രിക്ക് കൈമാറാം.

മുഖ്യമന്ത്രി തലത്തില്‍ മാത്രം തീരുമാനമെടുക്കേണ്ട ഫയലുകള്‍ വകുപ്പ് സെക്രട്ടറിയുള്‍പ്പെടെ മൂന്നു തട്ടിലെ സെക്രട്ടറിമാര്‍ കണ്ട് മന്ത്രി വഴി മുഖ്യമന്ത്രിക്ക് നല്‍കണം. ഇതില്‍ സെക്രട്ടറി കാണേണ്ടതില്ലാത്ത ഫയലുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ച്‌ വകുപ്പ് മന്ത്രിക്ക് നല്‍കണം.

മന്ത്രിസഭയുടെ ഉത്തരവിനായി സമര്‍പ്പിക്കുന്ന ഫയലുകള്‍ നാലു തട്ടില്‍ സെക്രട്ടറിയും വകുപ്പ് മന്ത്രിയും പരിശോധിച്ച മുഖ്യമന്ത്രിക്ക് നല്‍കണം. മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പുകള്‍ അണ്ടര്‍ സെക്രട്ടറി മുതല്‍ സ്പെഷ്യല്‍ സെക്രട്ടറിവരെയുള്ള രണ്ട് ഉദ്യോഗസ്ഥര്‍ കണ്ട് വകുപ്പ് സെക്രട്ടറി വഴി ചീഫ് സെക്രട്ടറിയിലൂടെ മന്ത്രിക്ക് നല്‍കണം.

ചീഫ് സെക്രട്ടറി തീരുമാനമെടുക്കേണ്ട ഫയലുകള്‍ മൂന്നു തട്ടിലെ സെക്രട്ടറിമാര്‍ കണ്ട് കൈമാറിയാല്‍ മതി. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് തട്ടുകള്‍ കുറക്കാന്‍ തീരുമാനമെടുത്തത്.