play-sharp-fill
ദേശീയ പണിമുടക്ക്: 4,828    ജീവനക്കാരുള്ള  സെക്രട്ടറിയേറ്റിൽ  വന്നത് വെറും 32 പേര്‍; മന്ത്രിമാര്‍ ഭൂരിഭാഗം ‘ആബ്‌സന്റ്’;മറ്റുള്ള സർക്കാർ ഓഫിസുകളിലും ഹാജർനില തീരെ കുറവായിരുന്നെന്ന് അധികൃതർ

ദേശീയ പണിമുടക്ക്: 4,828 ജീവനക്കാരുള്ള സെക്രട്ടറിയേറ്റിൽ വന്നത് വെറും 32 പേര്‍; മന്ത്രിമാര്‍ ഭൂരിഭാഗം ‘ആബ്‌സന്റ്’;മറ്റുള്ള സർക്കാർ ഓഫിസുകളിലും ഹാജർനില തീരെ കുറവായിരുന്നെന്ന് അധികൃതർ

സ്വന്തം ലേഖിക

തിരുവനന്തപുരം∙ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പൊതുപണിമുടക്ക് ദിവസം ജോലിക്കെത്തിയത് 32 ജീവനക്കാർ. പൊതുഭരണവകുപ്പിന്റെ കണക്കനുസരിച്ച് സെക്രട്ടേറിയറ്റിൽ ആകെയുള്ളത് 4,828 ജീവനക്കാരാണ്. ചീഫ് സെക്രട്ടറി വി.പി.ജോയി രാവിലെ ഓഫിസിലെത്തി. ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ പ്രധാന ജീവനക്കാരും ജോലി ചെയ്തു.


മന്ത്രിമാരിൽ ഭൂരിഭാഗം പേരും സെക്രട്ടേറിയറ്റിലെത്തിയില്ല. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റുള്ള സർക്കാർ ഓഫിസുകളിലും ഹാജർനില തീരെ കുറവായിരുന്നെന്ന് അധികൃതർ പറയുന്നു. ജീവനക്കാര്‍ എത്താത്തതോടെ സെക്രട്ടേറിയറ്റിലെ ഭരണ നടപടികളും നിലച്ചു. ഇ–ഫയലാണെങ്കിലും വളരെ പ്രധാനപ്പെട്ട ഫയലുകൾ മാത്രമാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കര്‍ഷകസംഘടനകള്‍, കര്‍ഷകതൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകൾ, അധ്യാപക സംഘടനകൾ, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവർ പണിമുടക്കില്‍ പങ്ക് ചേരുന്നുണ്ട്.