തൊഴിലില്ലായ്മയും ദാരിദ്രവും മുതലെടുത്ത് തീരദേശത്ത് വൻ അവയവ മാഫിയ; സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവിശ്യപ്പെട്ട് നഗരസഭാ വാർഡ് കൗൺസിലർ മുഖ്യമന്ത്രിക്ക് കത്ത് നൽകി , അറിവില്ലായ്മ കൊണ്ട് വൃക്ക നൽകിയവർ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കാരണം എഴുനേറ്റ് നിൽക്കാനോ ജോലിക്ക് പോകാനോ കഴിയാത്ത അവസ്ഥയിലാണെന്നും കണ്ടെത്തൽ
സ്വന്തം ലേഖിക
തിരുവനന്തപുരം: തീരദേശത്തെ സാമ്പത്തിക പരാധീനത മുതലെടുത്ത് സ്ത്രീകൾ ഉൾപ്പടെയുള്ളവർ വൃക്ക കച്ചവടം ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും തീരദേശ ജനതയ്ക്ക് കൃത്യമായ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും കാട്ടി നഗരസഭാ വാർഡ് കൗൺസിലർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. വിഴിഞ്ഞം കോട്ടപ്പുറം വാർഡ് കൗൺസിലറാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
വിഴിഞ്ഞം തുറമുഖത്തിന്‍റെ അനന്തര ഫലങ്ങളും കോവിഡ് മഹമാരിയെ തുടർന്നുള്ള പ്രതിസന്ധികളും കാരണം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് തന്‍റെ വാർഡിലുള്ളതെന്നും മക്കളുടെ വിദ്യാഭ്യാസം,
തന്നാൽ കഴിയുന്ന രീതിയിൽ ജനങ്ങളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലരും ഇപ്പോഴും അനധികൃത അവയവ കച്ചവടത്തിന് തയ്യാറായി മുന്നിട്ടിറങ്ങുന്നുണ്ട്. അറിവില്ലായ്മ കൊണ്ട് വൃക്ക നൽകിയവർ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കാരണം എഴുനേറ്റ് നിൽക്കാനോ ജോലിക്ക് പോകാനോ കഴിയാത്ത അവസ്ഥയിലാണെന്നും കത്തില്‍ പറയുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹം, വീട് എന്നിവയ്ക്ക് വേണ്ടി വാങ്ങുന്ന കടങ്ങൾ തിരിച്ച് നൽകാൻ കഴിയാതെ വൃക്ക വിറ്റ് ജീവിക്കേണ്ട സഹചര്യമാണ് ഇപ്പോള്‍ ഇവിടെ നിലനില്‍ക്കുന്നതെന്നും അദേഹം കത്തിൽ പറയുന്നു. അടുത്തിടെ വന്ന വാർത്തകൾ ഇതിന്‍റെ വ്യാപ്തി വിളിച്ചോതുന്നുണ്ടെന്നും അദേഹം പറയുന്നു. ,. അവയവ കച്ചവടത്തിലൂടെ പലര്‍ക്കും കമ്മീഷൻ തുക ലഭിച്ചെങ്കിലും ഉപജീവനം മുന്നോട്ട് കൊണ്ട് പോകാൻ വൃക്ക മാഫിയകളുടെ പ്രാദേശിക ഏജന്‍റുമാർ ആകേണ്ട ഗതികേടിലാണെന്നും അദ്ദേഹം പറയുന്നു.