play-sharp-fill
കോഴിക്കോട് വടകരയിൽ അതിരൂക്ഷ കടലാക്രമണം; വെള്ളം കയറിയത് നൂറോളം വീടുകളിൽ, പലയിടത്തും കടൽഭിത്തിയും റോഡും തകർന്നു

കോഴിക്കോട് വടകരയിൽ അതിരൂക്ഷ കടലാക്രമണം; വെള്ളം കയറിയത് നൂറോളം വീടുകളിൽ, പലയിടത്തും കടൽഭിത്തിയും റോഡും തകർന്നു

സ്വന്തം ലേഖകൻ

കോഴിക്കോട്: നിർത്താതെ പെയ്യുന്ന കനത്ത മഴയെ തുർന്ന് വടകര നഗരസഭ മുതൽ ചോറോട് പഞ്ചായത്ത് അതിർത്തി വരെ വരെയുള്ള നൂറോളം വീടുകളിൽ വെള്ളം കയറി.

പലയിടത്തും കടൽഭിത്തിയും റോഡും തകർന്നു. കൂറ്റൻ തിരമാലകളാണ് കടൽ ഭിത്തിയും കടന്ന് കരയിലേക്ക് വരുന്നത്. പലയിടത്തും കടൽ ഭിത്തി തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറോളം വീടുകളിൽ വെള്ളം കയറി. പല വീടുകളും ഭീഷണിയിലാണ്. മൂന്ന് കുടുംബങ്ങളെ റവന്യൂ അധികൃതർ മാറ്റിപ്പാർപ്പിച്ചു. ചില കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി.

റോഡുകൾ തകർന്നതും തിരമാലയോടൊപ്പം കല്ലും മണലും റോഡുകളിലെത്തിയതും ഗതാഗതവും താറുമാറാക്കി. രണ്ടുവർഷം മുൻപ് കോൺക്രീറ്റ് ചെയ്ത റോഡിന്റെ അടിവശത്തെ മണൽ കടലാക്രമണത്തിൽ ഒലിച്ചുപോയി.