play-sharp-fill
കോട്ടയം കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ച് എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റി ; വീഡിയോ ദൃശ്യങ്ങൾ കാണാം

കോട്ടയം കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ച് എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റി ; വീഡിയോ ദൃശ്യങ്ങൾ കാണാം

കോട്ടയം : കോട്ടയം കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ച് എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റി.

പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയുക, എ ഡി ജി പി അജിത് കുമാറിന്റെ കാലയളവിൽ നടന്ന കൊലപാതക/പീഡന കേസുകൾ സ്വതന്ത്ര ഏജൻസികൾ അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയിൽ നിന്ന് ഒഴിവാക്കി അന്വേഷണം നടത്തുക എന്നീ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായാണ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചത്.

മാർച്ചിന് ശേഷം നടന്ന പൊതുയോഗം സംസ്ഥാന സമിതിയംഗം വി എം ഫൈസൽ ഉദ്ഘാടനം ചെയ്തു. എ ഡി ജി പി അജിത് കുമാറും സുജിത്ത് ദാസും നടത്തിയ അതിക്രമങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും അദ്ദേഹം നയിക്കുന്ന സംസ്ഥാന ആഭ്യന്തര വകുപ്പും പോലീസ് സംവിധാനവും ആർ എസ് എസിന് പാട്ടം നൽകിയതിന്റെ ഉത്തമ തെളിവാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാർത്തകളെന്നും അദ്ദേഹം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ പൂരം പോലും കലക്കിയ പോലീസ് നടപടി കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ കളമൊരുക്കാനാണെന്ന് കേരളം തിരിച്ചറിഞ്ഞു. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ പുറത്ത് വരുന്ന സാഹചര്യത്തിൽ പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞ് കൃത്യമായ അന്വേഷണത്തെ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലേ പത്ത് മണിക്ക് ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിച്ച മാർച്ച്‌ ടൗൺ ചുറ്റി കളക്റേറ്റ് പടിക്കൽ സമാപിച്ചു. എസ് ഡി പി ഐ കോട്ടയം ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ സിയാദ്, വൈസ് പ്രസിഡന്റ്‌ യു നവാസ്, ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ സംസാരിച്ചു.

ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അമീർഷാജിഖാൻ, സെക്രട്ടറിമാരായ നിസ്സാം ഇത്തിപ്പുഴ, അഫ്സൽ പി എ,ട്രഷറർ കെ എസ് ആരിഫ് ജില്ലാ കമ്മിറ്റിയംഗങ്ങളായ സബീർ കുരിവിനാൽ,അൻസൽ പായിപ്പാട്, നൗഷാദ് കൂനംന്താനം,അയ്യൂബ് കൂട്ടിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.