കോട്ടയം ജനറൽ ആശുപത്രിയിൽ കൊവിഡ് ഐ.സി.യു: തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ ഫണ്ടിൽ നിന്നും 40 ലക്ഷം അനുവദിച്ചു

കോട്ടയം ജനറൽ ആശുപത്രിയിൽ കൊവിഡ് ഐ.സി.യു: തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ ഫണ്ടിൽ നിന്നും 40 ലക്ഷം അനുവദിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ കോവിഡ് രോഗികൾ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൊവിഡ് പ്രതിരോധം ശക്തമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർണ്ണായക ഇടപെടലാണ് ഇപ്പോൾ എം.എൽ.എ നടത്തിയിരിക്കുന്നത്.

ജനറൽ ആശുപത്രിയിലെ മൂന്നാം വാർഡ് കോവിഡ് ഐ.സി.യു ആക്കി മാറ്റുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ അനുവദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രീക്യത ഒാക്സിജൻ സംവിധാനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചത്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റെ് സെറ്ററുകളിൽ നിന്ന് രോഗം മൂർച്ചിച്ച് വരുന്ന ക്യാറ്റഗറി ‘ ബി ‘ രോഗികൾക്ക് പരിചരണം നൽകുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചത്.

ഇത്തരത്തിൽ കേന്ദ്രീക്യത ഓക്സിജൻ സംവിധാനം ഉളള ഐ.സി.യു മെഡിക്കൽ കോളേജിൽ മാത്രമാണ് ഇപ്പോൾ ഉളളത്. ആ അപര്യാപ്തത പരിഹരിക്കുന്നതിനാണ് തുക അനുവദിച്ചത്.