play-sharp-fill
അമ്മയെ ഉപദ്രവിച്ചതിന്റെ വൈരാഗ്യം തീർക്കാൻ അയല്‍ക്കാരന്റെ സ്‌കൂട്ടര്‍ കത്തിച്ച യുവതി പിടിയില്‍

അമ്മയെ ഉപദ്രവിച്ചതിന്റെ വൈരാഗ്യം തീർക്കാൻ അയല്‍ക്കാരന്റെ സ്‌കൂട്ടര്‍ കത്തിച്ച യുവതി പിടിയില്‍

പാറശ്ശാല:  അമ്മയെ ഉപദ്രവിച്ചതിൻ്റെ വൈരാഗ്യം മൂലം വീടിനുസമീപം സൂക്ഷിച്ചിരുന്ന സ്‌കൂട്ടർ കത്തിച്ച കേസിൽ അയൽവാസിയായ യുവതി പിടിയിൽ. പൊഴിയൂർ പ്ലാൻകാലവിളാകത്തിൽ ശാലി(30)യെയാണ് പൊഴിയൂർ പോലീസ് അറസ്റ്റുചെയ്തത്.

പൊഴിയൂർ സ്വദേശിയായ വർഗീസിന്റെ വീടിനോടു ചേർന്ന് സൂക്ഷിച്ചിരുന്ന സ്കൂട്ടർ അയൽവാസികളായ ശാലിയും സഹോദരൻ സന്തോഷ്‌കുമാറും ചേർന്ന് രാത്രിയിൽ കത്തിക്കുകയായിരുന്നു. ശാലിയുടെ അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചതിലുള്ള വൈരാഗ്യത്തിലാണ് സ്കൂട്ടർ കത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

വർഗീസിന്റെ പരാതിയിൽ പൊഴിയൂർ പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒന്നാംപ്രതി സന്താഷ് വെളുപ്പിന് സ്കൂട്ടർ കത്തിച്ചശേഷം അന്നുതന്നെ വിദേശത്തേക്കു കടന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group