play-sharp-fill
വഴിയാത്രക്കാരനെ രക്ഷിക്കാൻ ശ്രമിച്ച സ്കൂട്ടർ യാത്രക്കാരൻ അപകടത്തിൽ മരിച്ചു:  കോട്ടയം ഇല്ലിക്കൽ സ്വദേശി ഷാജി ആണ് മരിച്ചത്: തിരുനക്കര തെക്കേനടയിൽ വച്ചായിരുന്നു അപകടം: അശ്രദ്ധമായി റോഡ് മുറിച്ചു കടന്നയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടർ മറിയുകയായിരുന്നു.

കോട്ടയം: സ്കൂട്ടറിൽ യാത്ര ചെയ്യവേ അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു.കോട്ടയം ഇല്ലിക്കൽ പുളിക്കമറ്റം കോതേടത്തിൽ ഷാജി (63)ആണ് മരിച്ചത്
ജൂലൈ 20 രാത്രി 8. 30 ന് കോട്ടയം തിരുനക്കര ക്ഷേത്രത്തിന് തെക്കേ ഗോപുരത്തിന് സമീപമായിരുന്നു അപകടം.

കോട്ടയം ടൗണിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷാജി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഒരു യുവാവ് അശ്രദ്ധയോടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇയാളെ രക്ഷിക്കാൻ പെട്ടെന്ന് സ്കൂട്ടർ നിർത്തുന്നതിനിടെ മറിയുകയായിരുന്നു.

വീഴ്ചയിൽ ഗുരുതര പരിക്കേറ്റ ഷാജിയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലാ ചേർപ്പുങ്കലിലെ ആശുപത്രിയിലും ചികിത്സിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോമ സ്റ്റേജിൽ കഴിഞ്ഞിരുന്ന ഷാജിയെ പിന്നീട് വീട്ടിലേക്ക് മാറ്റുകയായിരുന്നു. വീട്ടിൽ കഴിയവേ ഇന്നലെ രാത്രി ആരോഗ്യനില മോശമാകുകയും മരണം സംഭവിക്കുകയായിരുന്നു

മുതദേഹം പോലീസ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി.
സംസ്കാരം ഇന്ന് വൈകിട്ട് 5 ന് വേളൂർ എസ് എൻ ഡി പി ശ്മശാനത്തിൽ .

ഭാര്യ:മിനിമോൾ മക്കൾ:അവിനാശ്,അഭിരാമി മരുമകൾ: ഷീജ അവിനാശ്