കൊച്ചുശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങളും പാഴ് വസ്തുക്കളിൽ നിർമിച്ച വിവിധ ഉത്പ്പന്നങ്ങളും വിസ്മയിപ്പിക്കുന്ന കാഴ്ചയായി: കുറവിലങ്ങാട് ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ സമാപിച്ചു
കോട്ടയം: പെരുവ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്നു വന്ന കുറവിലങ്ങാട് ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര, എടി , പ്രവർത്തി പരിചയമേള സമാപിച്ചു. കൊച്ചു ശാസ്ത്രജ്ഞരുടെ പുതിയ പുതിയ കണ്ടുപിടുത്തങ്ങളും കുട്ടികൾ നിർമിച്ച വിവിധ വസ്തുക്കളും ഉൾപ്പെടെ ഒട്ടേറെ കൗതുകം നിറഞ്ഞ മേളയാണ് സമാപിച്ചത്.
കുറവിലങ്ങാട് ഉപജില്ലയിലെ 102 സ്കൂളുകളിൽ നിന്നായി രണ്ടായിരത്തോളം പ്രതിഭകൾ ഈ മേളയിൽ പങ്കെടുത്തു. ഇക്കുറി കുട്ടികൾ നന്നായി തങ്ങളുടെ ഭാഗം അവതരിപ്പികുകയുണ്ടായി എന്ന് കുറവിലങ്ങാട് എ ഇ ഒ ഡോ.കെ.ആർ. ബിന്ദുജി, പെരുവ ഹയർസെക്കൻസറി സ്കൂൾ പ്രിൻസിപ്പൽ ഐ.സി. മണി . എന്നിവർ പറഞ്ഞു.
മുൻ വർഷങ്ങളിൽ നിരവധി സമ്മാനങ്ങൾനേടിയ കാഞ്ഞിരത്താം സെന്റ് ജോൺസ് ഹൈസ്കൂൾ ഇത്തവണയും പ്രതീക്ഷയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ വിഭാഗങ്ങളിലായി 32 കുട്ടികളാണ് പങ്കെടുത്തത്.
പ്രവർത്തിപരിചയം. ക്ലേ മോഡൽ, സ്റ്റിച്ചിംഗ് എംബ്രോയിഡറി , മെറ്റൽ എൻ ഗാർഡിംഗ്, ഇലക്ട്രിക്കൽ , അഗർബത്തി , വേസ്റ്റ് മെറ്റീരിയൽ ക്രാഫ്റ്റ് തുടത്തിയ
വിഭാഗങ്ങളിലാണ് കുട്ടികൾ പങ്കെടുക്കുന്നത്. അദ്ധ്യാപകരായ ബിൻസി തോമസ്, ബിൻസി വർഗീസ് .സിസ്റ്റർ. ജൂലി, സിസ്റ്റർ. സെന്നീസ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ എത്തിയത്.
ചിരട്ടയിൽ നിർമിച്ച വിവിധ രൂപങ്ങളും പാഴ് വസ്തുക്കൾ കൊണ്ട് നിർമിച്ച പൂക്കളും പെൻസിൽ ബോക്സും ബാഗും ക്ലോക്കും മനോഹരമായിരുന്നു.
കൊച്ചു മനസുകളിൽ വിരിഞ്ഞ ആശയങ്ങൾ അവർ യാഥാർത്ഥ്യമാക്കി. വ്യത്യസ്തമായ അവതരണങ്ങൾകൊണ്ട് നമ്മെ വിസ്മയിപ്പിച്ചു. നമ്മൾ ദൂരെ കളയുന്ന ഡിസ്പോസിബിൾ കപ്പ്,മുട്ടത്തോട് , പേപ്പർ എന്നിവ പെയിന്റ് ചെയ്ത് മനോഹരമാക്കി കുട്ടികൾ.
ചിരട്ടയിൽ നിർമിച്ച കപ്പ്, തടിയിൽ നിർമിച്ച വള്ളം എന്നിവ പ്രത്യേകത നിറഞ്ഞതായിരുന്നു.
സമാപന സമ്മേളനം മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. എ ഇ ഒ ഡോ.കെ.ആർ. ബിന്ദുജി, പ്രിൻസിപ്പൽ ഐ.സി. മണി എന്നിവർ പങ്കെടുത്തു.