മധ്യവേനല്‍ അവധി ഇനി ഏപ്രില്‍ ആറ്  മുതല്‍; സ്കൂളുകളില്‍ 210 പ്രവര്‍ത്തി ദിവസം ഉറപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി

മധ്യവേനല്‍ അവധി ഇനി ഏപ്രില്‍ ആറ് മുതല്‍; സ്കൂളുകളില്‍ 210 പ്രവര്‍ത്തി ദിവസം ഉറപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇക്കുറി 210 പ്രവര്‍ത്തി ദിവസം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

ഇനി മുതല്‍ മധ്യവേനല്‍ അവധി ഏപ്രില്‍ ആറ് മുതലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയിൻകീഴ് സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനോത്സവ പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്ക് സഹായകമാകും വിധം സ്‌കൂള്‍ ക്യാമ്പസിനെയും ക്യാമ്പസിനകത്തെ ഭൗതിക സൗകര്യവും മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന്റെ ഭാഗമായി നിരവധി നേട്ടങ്ങള്‍ കൈവരിക്കാൻ കഴിഞ്ഞു. 2309 കോടി രൂപ കിഫ്ബി ധനസഹായത്തോടെ 973 സ്‌കൂളുകള്‍ക്ക് ആധുനിക കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. 1500 കോടി രൂപ ചെലവില്‍ 1300 സ്‌കൂളുകള്‍ക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കി.