സ്കൂൾ ഡെെനിംഗ് ഹാൾ നവീകരണത്തിന് പൂർവ്വ വിദ്യാർത്ഥിയുടെ സഹായം: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ പൂർവ വിദ്യാർത്ഥി 1 ലക്ഷം രൂപയാണ് നൽകിയത്.
സ്വന്തം ലേഖകൻ
കുമരകം :ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെഡെെനിംഗ് ഹാൾ നവീകരണത്തിന് പൂർവ്വ വിദ്യാർത്ഥിയുടെ സഹായ ഹസ്തം. പൂർവ്വ വിദ്യാർത്ഥി
അമേരിക്കൻ മലയാളിയും 1956 ബാച്ചിലെ വിദ്യാർത്ഥിയുമായിരുന്ന വി എം മാത്യു കിഴക്കേ വാലയിൽ നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് സ്കൂളിലെ പൂർവവിദ്യാർഥിയായ ജോസ് തുണ്ടിയിൽ സ്കൂൾ എച്ച് എം പി . എം .സുനിത ടീച്ചർക്ക് കൈമാറി.
സ്കൂൾ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിആർടിസി മറിയ പിഎസ്, വി എച്ച് എസ് പ്രിൻസിപ്പൽ പൂജ ചന്ദ്രൻ, പൂർവ്വ വിദ്യാർത്ഥി സംഘടന കൺവീനർ കെ ആർ സജ്ജയൻ, പിടിഎ പ്രസിഡണ്ട് വി എസ് സുഗേഷ്, സാബു ശാന്തി, ഓമന ജോഷി, സാജൻ, സ്കൂൾ ഓഫീസ് സ്റ്റാഫുകളും പൂർവ്വ വിദ്യാർത്ഥികളും ആയ ജ്യോതിലാൽ വി എം, രാജേന്ദ്രൻ, ആശ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു
നിരന്തരമായുള്ള സ്കൂൾ വികസന പ്രവർത്തനങ്ങളുടെയും സ്കൂൾ നവീകരണത്തിന്റെയും അക്കാദമിക പ്രവർത്തനങ്ങളുടെ പുരോഗതിയുടെയും അടിസ്ഥാനത്തിൽ നിരവധി പൂർവ വിദ്യാർത്ഥികൾ സ്കൂളിന് സഹായവുമായി എത്തുന്നുണ്ട്..
Whatsapp Group 1 | Whatsapp Group 2 |Telegram Group
മികച്ച സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ക്ലാസുകൾ നടക്കുന്ന കേരളത്തിലെ മൂന്ന് സ്കൂളുകളിൽ ഒന്നാണ് ഇത്.
ക്ലാസ് മുറികളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം സർക്കാർ സർക്കാരേതര ഫണ്ടുകൾ ഉപയോഗിച്ചും മറ്റു വ്യക്തികളിൽ നിന്നുള്ള സംഭാവനങ്ങളിലൂടെയും മികച്ച ഭൗതിക സാഹചര്യ വികസനങ്ങൾ നടന്നുവരികയാണ്. സ്കൂളിന്റെ മികവാർന്ന പ്രവർത്തനത്തിന്റെ ഫലമായി ഈ വർഷം തിരക്കേറിയ അഡ്മിഷൻ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
സർക്കാർ സ്കൂളുകളിൽ പഠിച്ച് ലഭിക്കുന്ന സർട്ടിഫിക്കറ്റുകളും മികച്ച പഠന നിലവാരവും കുട്ടികളെ കൂടുതലായി സ്കൂളിലേക്ക് ആകർഷിക്കുന്നു.അഞ്ചു മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ പ്രവർത്തനങ്ങൾ തുടരുകയാണ് ..