കുട്ടികള്‍ക്ക് നിര്‍ജ്ജലീകരണം തടയാൻ പുതിയ നടപടി; ഇന്റര്‍വെല്‍ കൂടാതെ സ്കൂളുകളില്‍ ഇനി ‘വാട്ടര്‍ ബെല്‍’ സംവിധാനവും

കുട്ടികള്‍ക്ക് നിര്‍ജ്ജലീകരണം തടയാൻ പുതിയ നടപടി; ഇന്റര്‍വെല്‍ കൂടാതെ സ്കൂളുകളില്‍ ഇനി ‘വാട്ടര്‍ ബെല്‍’ സംവിധാനവും

തിരുവനന്തപുരം: ചൂട് കൂടി വരുന്നതോടെ സ്കൂളില്‍ കുട്ടികള്‍ക്ക് നിർജ്ജലീകരണം ബാധിക്കാതിരിക്കാനുള്ള പുതിയ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്.

സ്കൂളികളില്‍ ഇന്റർവെല്‍ കൂടാതെ ചില ഇടവേളകളില്‍ ‘വാട്ടർ ബെല്‍’ കൂടി മുഴങ്ങും. ഈ സമയത്ത് കുട്ടികളെ വെള്ളം കുടിക്കാനായി അനുവദിക്കും. സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്ന് മന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാവിലെ 10.30നും ഉച്ചയ്ക്ക് 2.00 മണിക്കും വാട്ടർ ബെല്‍ മുഴങ്ങും. അഞ്ച് മിനിട്ട് സമയമാണ് വാട്ടർ ബല്ലില്‍ ഇടവേള ലഭിക്കുക. കുട്ടികളെ വെള്ളം കുടിക്കാനായി അനുവദിക്കുന്ന സംവിധാനമാണ് നിലവില്‍ വരാൻ പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ ക്ലാസ് സമയത്ത് കുട്ടികള്‍ വെള്ളം കൃത്യമായി കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. പരീക്ഷാ ആരംഭിക്കാൻ ഇനിയും ദിവസങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ വാട്ടർ ബെല്‍ സംവിധാനം കൊണ്ടു വരികയാണ്,” മന്ത്രി ശിവൻകുട്ടി പറഞ്ഞു.