സ്‌കൂള്‍ ബസിലെ ഡ്രൈവറും സഹായിയും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണം; ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം; വിദ്യാര്‍ഥികളുടെ യാത്ര സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി ഗതാഗത വകുപ്പ്

സ്‌കൂള്‍ ബസിലെ ഡ്രൈവറും സഹായിയും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണം; ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം; വിദ്യാര്‍ഥികളുടെ യാത്ര സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി ഗതാഗത വകുപ്പ്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ വിദ്യാര്‍ഥികളുടെ യാത്ര സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി ഗതാഗത വകുപ്പ്. സ്‌കൂള്‍ ബസിലെ ഡ്രൈവറും സഹായിയും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണമെന്നും ഒക്ടോബര്‍ 20 -ാം തീയതിക്ക് മുന്‍പ് സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ഒരു സീറ്റില്‍ ഒരാള്‍ക്ക് മാത്രം ഇരുന്ന് യാത്ര ചെയ്യാം. നിന്ന് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും നിബന്ധനകള്‍ ബാധകമാണ്. വിദ്യാര്‍ഥികള്‍ക്കായി കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസും നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ തുറക്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നാളെ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സംയുക്ത യോഗം ചേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍. സ്‌കൂളുകളില്‍ കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.