video
play-sharp-fill
ക്ലാസ്സ്‌ മുറികളിൽ സീലിങ് അടര്‍ന്ന് വീണ് അപകടം;സ്കൂൾ കെട്ടിടത്തിന് 80 വര്‍ഷത്തോളം പഴക്കം

ക്ലാസ്സ്‌ മുറികളിൽ സീലിങ് അടര്‍ന്ന് വീണ് അപകടം;സ്കൂൾ കെട്ടിടത്തിന് 80 വര്‍ഷത്തോളം പഴക്കം

തിരുവനന്തപുരം:വർഷങ്ങളോളം പഴക്കമുള്ള പാലോട് – പേരക്കുഴി ഗവണ്‍മെന്റ് എല്‍പി സ്കൂളിന്റെ സീലിങ് അടർന്ന് വീണ് അപകടം. 80 വർഷത്തോളം പഴക്കമുള്ള സ്കൂളിന്റെ ക്ലാസ് മുറികളുടെ സീലിങാണ് ഇളകി വീണത്. ക്ലാസ് സമയത്തുണ്ടായ അപകടത്തില്‍ കുട്ടികള്‍ക്ക് ആർക്കും പരുക്കില്ല.

 

 

മേല്‍ക്കൂര ദ്രവിച്ച ഓടിട്ട കെട്ടിടത്തിലാണ് അഞ്ച് ക്ലാസ് മുറികള്‍ പ്രവർത്തിക്കുന്നത്.മഴ പെയ്താല്‍ ചോർന്നൊലിക്കുന്ന കെട്ടിടത്തില്‍ ഒരു സുരക്ഷയും ഇല്ലാതെയാണ് ക്ലാസുകള്‍ നടക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർ മുതല്‍ എംപി വരെയുള്ളവർക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. എംഎല്‍എയ്ക്ക് നല്‍കിയ നിവേദനത്തില്‍ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയതൊഴിച്ചാല്‍ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പരാതിയുണ്ട്.

 

 

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന പാലോട് ഉപജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്നാണ് പേരക്കുഴി ഗവണ്‍മെന്റ് എല്‍പിഎസ്. സ്കൂളിന്റെ മികവുകൊണ്ടുതന്നെ ഓരോ വർഷവും കുട്ടികളുടെ എണ്ണം നല്ല രീതിയില്‍ വർധിക്കുന്നതായി സ്കൂള്‍ അധികൃതർ പറയുന്നു. നിലവില്‍ 250 ലെറെ കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ആവശ്യത്തിന് ക്ലാസ് മുറികളില്ലാത്തതിനാല്‍ സമീപത്തെ ബിആർസിയുടെ ട്രെയിനിങ് ഹാള്‍, ലൈബ്രറി കെട്ടിടം, ബിആർസിയുടെ തന്നെ തെറാപ്പി സെന്റർ എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ നടക്കുന്നതെന്നും അധികൃതർ പറഞ്ഞു.