സ്കൂളിലേക്ക് പോയ മൂന്ന് കുട്ടികളെ കാണാനില്ല; പത്താം ക്ലാസ് വിദ്യാർഥികൾക്കായി തിരച്ചില്‍ ആരംഭിച്ച്‌ പോലീസ്; വിവരം ലഭിക്കുന്നവർ ഉടൻ പൊലീസ് സ്‌റ്റേഷനിൽ അറിയിക്കുക

സ്കൂളിലേക്ക് പോയ മൂന്ന് കുട്ടികളെ കാണാനില്ല; പത്താം ക്ലാസ് വിദ്യാർഥികൾക്കായി തിരച്ചില്‍ ആരംഭിച്ച്‌ പോലീസ്; വിവരം ലഭിക്കുന്നവർ ഉടൻ പൊലീസ് സ്‌റ്റേഷനിൽ അറിയിക്കുക

പാലക്കാട്: പാലക്കാട് പത്തിരിപ്പാലയില്‍ സ്കൂളിലേക്ക് പോയ മൂന്ന് കുട്ടികളെ കാണാനില്ല. 10 -ാം ക്ലാസ് വിദ്യാർഥികളായ അതുല്‍ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്.

തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നു സ്കൂളിലേക്ക് ഇറങ്ങിയതാണ്. എന്നാല്‍ കുട്ടികള്‍ സ്കൂളില്‍ എത്തിയില്ലെന്ന് അധികൃതർ അറിയിച്ചു.

പാലക്കാട് പത്തിരിപ്പാലയിലാണ് സംഭവം. ബന്ധുക്കളും അയല്‍വാസികളുമായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവരെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 98462 82227 എന്ന നമ്പറിലോ, അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർഥിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group