സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നേക്കും; അനുകൂലസാഹചര്യം വന്നാല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; അധ്യാപകരുടെ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നേക്കും; അനുകൂലസാഹചര്യം വന്നാല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; അധ്യാപകരുടെ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അനുകൂല സാഹചര്യം വന്നാല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകരുടെ വാക്‌സിനേഷന്‍ പുരോഗമിക്കുകയാണെന്നും പൊതുപരീക്ഷ നടത്തിയപ്പോള്‍ പോലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, സ്‌കൂള്‍ തുറക്കണമെന്ന നിര്‍ദ്ദേശമാണ് വിദഗ്ധര്‍ മുന്നോട്ട് വച്ചതെന്ന് മന്ത്രി പറഞ്ഞിരുന്നു.

വിദഗ്ധ സമിതിയുടെ അഭിപ്രായം വന്ന ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയാണ് തീരുമാനമെടുക്കുക. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനൊപ്പം സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. അതിനനുസരിച്ചാകും തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കാന്‍ ചിലരുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷയില്‍ ഇടവേള വേണമെന്നായിരുന്നു ആദ്യത്തെ ആവശ്യം. അത് നല്‍കിയപ്പോള്‍ ഇപ്പോള്‍ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമര്‍ശിക്കുന്ന അവസ്ഥയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കുറ്റപ്പെടുത്തി.